രോമം എഴുന്നേറ്റ് നില്‍ക്കും, ഇതാണ് സഞ്ജുവിന്റെ ആ ഫിനിഷിംഗ് സിക്‌സ്

 

ഐപിഎല്ലില്‍ സഞ്ജുവിന്റെ ദിനമാണ്് കഴിഞ്ഞുപോയത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ മത്സരത്തില്‍ ഫിനിഷറെന്ന നിലയിലും സഞ്ജു തന്റെ മാറ്റ് തെളിയിച്ചിരിക്കുകയാണ്. ഒരു വേള കൈവിട്ട് പോയെന്ന് കരുതിയ മത്സരം സഞ്ജുവിന്റെ മികവില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.

സഞ്ജു സാംസണ്‍ വെറും 33 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സും സഹിതം പുറത്താകാതെ 71 റണ്‍സാണ് നേടിയത്. 215.15 പ്രഹര ശേഷിയിലാണ രാജസ്ഥാന്‍ നായകന്റെ ബാറ്റിംഗ്. മത്സരം സിക്‌സ് അടിച്ച് ഫിനിഷ് ചെയ്യാനും സഞ്ജുവിനായി. ക്രിക്കറ്റ് ആരാധകരുടെ രോമം എഴുനേറ്റ് നില്‍ക്കുന്ന കാഴ്ച്ചയായിരുന്നു അത്. ആ കാഴ്ച്ച കാണാം

മത്സരത്തില്‍ ലഖ്‌നൗ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം ആറ് പന്ത് ബാക്കി നില്‍ക്കെ രാജസ്ഥാന്‍ റോയല്‍സ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടമാക്കി മറികടക്കുകയായിരുന്നു.

രാജസ്ഥാനായി ക്യാപ്റ്റന്‍ സഞ്ജു സാംസണിന് പുറമെ ദ്രുവ് ജുറളും നിര്‍ണ്ണായക അര്‍ധ സെഞ്ച്വറി നേടി. 34 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 52 റണ്‍സാണ് ജുറള്‍ നേടിയത്. ഐപിഎല്ലിലെ ജുറളിന്റെ ആദ്യ ഫിഫ്റ്റിയാണിത്. ജുറളും സഞ്ജുവും കൂടി നാലാം വിക്കറ്റില്‍ 62 പന്തില്‍ അഭേദ്യമായ 121 റണ്‍സാണ് രാജസ്ഥാന്‍ സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്.

You Might Also Like