ചെന്നൈ തകരുമ്പോള്‍ അവിടെ ഫിസിന്റെ താണ്ടവം, ലോസ്‌കോര്‍ ത്രില്ലറില്‍ നാടകീയ ജയവുമായി കടുവകള്‍

Image 3
CricketCricket News

സിംബാബ് വെയ്‌ക്കെതിരെ നാലാം ടി20യിലും തകര്‍പ്പന്‍ ജയവുമായി ബംഗ്ലാദേശ്. ലോ സ്‌കോര്‍ ത്രില്ലറില്‍ അഞ്ച് റണ്‍സിനാണ് ബംഗ്ലാദേശ് സിംബാബ് വെയെ തോല്‍പിച്ചത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ സിംബാബ് വെ 138 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്അങിയ പരമ്പരയില്‍ ബംഗ്ലാദേശ് 4-0ത്തിന് മുന്നിലെത്തി.

ഐപിഎല്ലില്‍ നിന്ന് ലീവെടുത്തെത്തിയ മുസ്തഫിസുറഹ്മാന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് ബംഗ്ലാദേശിന് ജയം സമ്മാനിച്ചത്. നാല് ഓവറില്‍ വെറും 19 റണ്‍സ് വഴങ്ങി മൂന്ന് സിംബാബ് വെ വിക്കറ്റുകളാമ് മുസ്തഫിസുറഹ്മാന്‍ വീഴ്ത്തിയത്. ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനും ബൗളിംഗില്‍ തിളങ്ങി. നാല് വിക്കറ്റ് വീഴ്ത്തിയ ഷാക്കിബ് 3.4 ഓവറില്‍ 35 റണ്‍സാണ് വഴങ്ങിയത്. ടസ്‌കീന്‍ അഹമ്മദ് രണ്ടും റിഷാദ് ഹൊസൈന്‍ ഓരോ വിക്കറ്റും വീഴ്ത്തി.

27 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 31 റണ്‍സെടുത്ത ജൊനാഥന്‍ ചാമ്പെല്‍ ആണ് സിംബാബ് വെയ്ക്കായി പൊരുതിയത്. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ (17), റിയാന്‍ ബുരി (19), വെല്ലിംഗ്ടണ്‍ മസാകട്‌സ (19) എന്നിവരും സിംബാബ് വെയ്ക്കായി തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചു.

നേരത്തെ ഫിഫ്റ്റി നേടിയ തന്‍സീദ് ഹസന്‍ ആണ് ബംഗ്ലാദേശിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. 37 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സാണ് തന്‍സീദ് നേടിയത്. മറ്റൊരു ഓപ്പണര്‍ സൗമ്യ സര്‍ക്കാര്‍ 32 പന്തില്‍ 41 റണ്‍സും തൗഫീഖ് ഹൃദോയ് 12 റണ്‍സും സ്വന്തമാക്കി. മറ്റാര്‍ക്കും ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം തികയ്്ക്കാനായില്ല.