ആര്‍സിബിയില്‍ കോഹ്ലി സൂപ്പര്‍ ക്യാപ്റ്റനാകേണ്ട, തുറന്നടിച്ച് ഓസ്‌ട്രേലിയന്‍ താരം

Image 3
CricketIPL

ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിരിക്കുകയാണല്ലോ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. നിര്‍ണ്ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തകര്‍ത്താണ് ആര്‍സിബി പ്ലേ ഓഫിലേക്ക് യോഗ്യത സ്വന്തമാക്കിയത്.

അതെസമയം ആര്‍സിബിയെ മുന്നില്‍ നിന്നും നയിക്കുന്ന വിരാട് കോഹ്ലിയുടെ പ്രകടനത്തില്‍ ഓസ്ട്രേലിയന്‍ മുന്‍ താരം മാത്യൂ ഹെയ്ഡന്‍ ഒട്ടും തൃപ്തനല്ല. റോയല്‍ ചലഞ്ചേഴ്സിന്റെ നായകന്‍ വിരാട് കോഹ്ലിയല്ലെന്നും അതിനാല്‍ ടീമില്‍ അമിത ഇടപെടല്‍ വേണ്ടെന്നുമാണ് ഹെയ്ഡന്‍ തുറന്നടിയ്ക്കുന്നത്.

അമ്പയറുമായി സംസാരിക്കാന്‍ കോഹ്ലിയുടെ ഇടപെടല്‍ ഒട്ടും ആവശ്യമില്ലെന്നും ഓസ്ട്രേലിന്‍ മുന്‍ താരം വ്യക്തമാക്കി.

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ ഐപിഎല്‍ മത്സരത്തിലും കോഹ്ലി വികാരാധീതനായിരുന്നു. ലോക്കി ഫെര്‍ഗൂസന്റെ ബോള്‍ കയ്യില്‍ നിന്ന് തെന്നി നോ ബോളായി. പിന്നാലെ പന്ത് മാറ്റിത്തരണമെന്ന് ഫാഫ് ഡു പ്ലെസിസ് ആവശ്യപ്പെട്ടു. ഈ സമയം വിരാട് കോഹ്ലിയും ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതാണ് ഹെയ്ഡനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ഐപിഎല്ലില്‍ മറ്റൊന്നാള്‍ റോയല്‍ ചലഞ്ചേഴ്സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടാന്‍ ഒരുങ്ങുകയാണ്. തുടര്‍ച്ചയായ ആറ് ജയങ്ങളാണ് ബംഗളൂരുവിന്റെ ആത്മവിശ്വാസം. എന്നാല്‍ തിരിച്ചടികളില്‍ നിന്ന് കരകയറുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ലക്ഷ്യം.