കിവീസിനെ ഇനി വെല്ലുവിളിയ്ക്കുക അസാധ്യമാണ്, സമനിലയ്ക്കായി വല്ലതും ചെയ്യുക എന്നതേ ടീം ഇന്ത്യയ്ക്ക് നിര്‍വ്വാഹമുളളു
സംഗീത് ശേഖര്‍
ഇന്ന് കളി നടക്കുകയാണെങ്കില്‍ ഈ ടെസ്റ്റില്‍ ഒരു ഫലമുണ്ടാകാനുള്ള റിയലിസ്റ്റിക് ചാന്‍സ് ന്യുസിലാന്റിന്റെ ബൗളിംഗ് നിരയെ ആശ്രയിച്ചാണ് ഇരിക്കുന്നത് . ഇന്ത്യ ഒരു ടാര്‍ഗറ്റ് സെറ്റ് ചെയ്ത് ന്യുസിലാന്റിനെ വെല്ലുവിളിക്കുക എന്നത് ഓള്‍മോസ്റ്റ് ഇമ്പോസ്സിബിള്‍ ആണെന്നിരിക്കെ ന്യുസിലാന്റ് ഇന്ത്യയെ പുറത്താക്കി റണ്‍ ചെസ് സാധ്യമാക്കുക എന്നതിനാണ് കൂടുതല്‍ സാധ്യത.
മോര്‍ണിംഗ് സെഷനാണ് ക്രൂഷ്യല്‍ . ഇന്ത്യ തീര്‍ച്ചയായും അതിജീവനത്തിനുള്ള ശ്രമമായിരിക്കും എന്നിരിക്കെ ന്യുസിലാന്റ് പേസര്‍മാര്‍ കടുത്ത സമ്മര്‍ദ്ദം ഉയര്‍ത്താനാണ് സാധ്യത. രണ്ട് വിക്കറ്റ് ഇതിനകം നഷ്ടപ്പെട്ടു കഴിഞ്ഞ ഇന്ത്യക്ക് കോഹ്ലിയോ പുജാരയോ നഷ്ടമായി കഴിഞ്ഞാല്‍ പിന്നെ വരുന്നത് അവസാനത്തെ റെക്കഗ്നൈസ്ഡ് ബാറ്റിംഗ് പെയര്‍ ആയിരിക്കും. അശ്വിനെയും ജഡേജയെയും മറന്നു കൊണ്ടല്ല , ബട്ട് ഈ പര്‍ട്ടിക്കുലര്‍ ടെസ്റ്റില്‍ ,ഈ സാഹചര്യത്തില്‍ ഒരു ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് തകര്‍ച്ചയവര്‍ ഹാന്‍ഡില്‍ ചെയ്യുമെന്ന് കരുതുന്നത് അമിത പ്രതീക്ഷയാണ് .
ഒരോവര്‍ പോലും പാഴാക്കാനില്ല എന്നിരിക്കെ ആദ്യ സെഷനില്‍ സൗത്തിയും ജാമിസനും ചേര്‍ന്ന് തന്നെ ആക്രമണം നയിക്കാനാണ് സാധ്യത . ആദ്യ ഇന്നിംഗ്സില്‍ കൃത്യമായി പന്തിനെ ലേറ്റ് ആയി തന്നെ കളിച്ച കോഹ്ലി ഇന്നലെ അവസാന സെഷനില്‍ അതിനു വിരുദ്ധമായി ചില സ്‌ട്രോക്കുകള്‍ കളിക്കുന്നത് കണ്ടതൊരു നല്ല ലക്ഷണമല്ല. പുജാരയെ ന്യുസിലന്റ് ബൗളര്‍മാര്‍ അധികം പന്തുകള്‍ ലീവ് ചെയ്യാന്‍ അനുവദിക്കാതെ കൂടുതല്‍ പന്തുകള്‍ കളിപ്പിക്കാന്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു .
ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരിന്നിംഗ്സാണ് മുന്നില്‍. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പരാജയപ്പെടുന്നതിനെ കുറിച്ച് തല്‍ക്കാലം കോഹ്ലിക്ക് ആലോചിക്കാനേ സാധിക്കില്ല. ഇന്ത്യയെ സേഫ് സോണിലെത്തിക്കുക എന്ന ഒരേയൊരു ലക്ഷ്യവുമായി വിരാട് കോഹ്ലി ,പൂജാര ,രഹാനെ എന്നിവരടങ്ങുന്ന ഇന്ത്യയുടെ മൈറ്റി മിഡില്‍ ഓര്‍ഡര്‍ ഇന്നിറങ്ങുമ്പോള്‍ ജോലി ഒട്ടും എളുപ്പമല്ല ..
ആദ്യ സെഷന്‍ അതിജീവിക്കാന്‍ കഴിഞ്ഞാല്‍ നേട്ടമാണ് .പിന്നീട് ബാറ്റിംഗ് പ്രൊമോഷന്‍ കിട്ടിയെത്തുന്ന എക്‌സ് ഫാക്ടര്‍ ഋഷഭ് പന്തിന്റെ ഒരു കൗണ്ടര്‍ അറ്റാക്കിങ് ഇന്നിംഗ്‌സ് മാത്രമാണ് ഒരു സെഷന്‍ കൊണ്ട് കളിയുടെ ഗതി ഇന്ത്യക്കനുകൂലമായി തിരിക്കാന്‍ കെല്പുള്ള ഒരു ഘടകം ,ഈ ന്യുസിലാന്റ് ആക്രമണത്തിന്നെതിരെ അത് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നിരിക്കെ ഇന്ത്യ സേഫ് ഗെയിം കളിക്കാനാകും താല്‍പര്യപ്പെടുന്നത്.
ക്രീസില്‍ തന്നെ നിന്നുകൊണ്ട് ബാറ്റ് ചെയ്യുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം ക്വാളിറ്റി സ്വിങ് ബൗളിങ്ങിന് മുന്നില്‍ ഓള്‍മോസ്റ്റ് സിറ്റിംഗ് ഡക്കുകള്‍ ആണെന്നതാണ് ഇന്ത്യയെ ഭയപ്പെടുത്തുന്ന ഒരു ഘടകം .ജാമിസനെതിരെ ഇതേ ടാക്റ്റിക് ഉപയോഗിക്കാനും പറ്റില്ല .ടിം സൗത്തി / ജാമിസന്‍ vs ഇന്ത്യന്‍ മിഡില്‍ ഓര്‍ഡര്‍ കടുത്ത പോരാട്ടമായേക്കും .
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍