അടിസ്ഥാന പ്രശ്‌നം അതായിരുന്നു,ബാക്കി ഉണ്ടായ കാര്യങ്ങളെല്ലാം ഇതിന്റെ പ്രത്യഘാതം ആയിരുന്നു

അര്‍ജുന്‍ വിസി

എവിടെയാണ് പിഴച്ചത്… ??
ടെസ്റ്റ് തുടങ്ങുന്നതിനു മുന്‍പുള്ള പ്ലെയേഴ്സ് ഇന്റര്‍വ്യൂകളില്‍ ഇന്ത്യന്‍ പ്ലെയേഴ്സ് ഇന്ത്യ റെഡിയാണ് എന്നു പറയുന്നുന്നുണ്ടാണയിരുന്നു. സത്യത്തില്‍ ഇന്ത്യ ഈ ഫൈനലിന് റെഡി ആയിരുന്നോ… ? കളി കണ്ട ശേഷം തോന്നുന്നത് അല്ലായിരുന്നു എന്നാണ്.

ഇന്ത്യ സ്വിങ് ബൗളിംഗിനെ നേരിടാന്‍ പ്രത്യേകിച്ചു ഒരു തയ്യാറെടുപ്പും ചെയ്തതായി തോന്നിയില്ല. ആകെ ചെയ്തത് ക്രീസിന് പുറത്ത് നിന്നു എന്നതൊഴിച്ചാല്‍. സ്വിങ് ബൗളിംഗിനോട് അടി പതറി ന്യൂസിലാന്‍ഡ് സീരീസില്‍ ഒരു അപായ സൂചന കിട്ടിയതാണ്. എന്നിട്ടും പഠിച്ചില്ല.

രണ്ടാമത് ബൗളിംഗ് യൂണിറ്റ് നോക്കാം. ഇന്ത്യക്ക് ഉള്ളത് സീം ബൗളേഴ്‌സ്, ന്യൂസിലാന്റിന് ഉള്ളത് സ്വിങ് ബൗളേഴ്‌സ്. ബോള്‍ട്ട്, ജാമീസണ്‍ സൗത്തി എന്നീ ലോകോത്തര ജനുവിന്‍ സ്വിങ് ബൗളര്‍മാരുടെ കൂടെ വാഗ്നറും. ഇന്ത്യയില്‍ ആകെ കുറച്ചു സ്വിങ് ചെയ്യുന്നത് ഇഷാന്ത് മാത്രം. ഡ്യൂക്ക് ബോള്‍ തുടക്കം മുതല്‍ 60 ഓവരുകള്‍ കഴിഞ്ഞാലും സ്വിങ് ചെയ്യും എന്നതും മഴ മൂലം ആദ്യ ദിവസങ്ങളില്‍ സ്വിങ് ബൗളിംഗിനെ മാരകമാക്കുന്ന കണ്ടീഷന്‍സ് ആണെന്നിരിക്കെ ടോസിന് മുന്‍പ് അവസരം ഉണ്ടായിട്ടും 2 സ്പിന്നര്‍മാരെ കളിപ്പിച്ചത് ബാറ്റിങ് ഡെപ്ത് കിട്ടാനാണേല്‍ ജഡേജ ബാറ്റിഗില്‍ 2 ഇന്നിങ്സില്‍ ആയി എന്തു നല്‍കി എന്നു നോക്കുക.ഭുവനേശ്വര്‍ കുമാര്‍ തീര്‍ച്ചയായും കളിക്കേണ്ട മത്സരം ആയിരുന്നു.

ഇനി സ്വിങ് സീം ബൗളിംഗിലെ വ്യത്യാസമെന്താണ്. ബാറ്റ്സ്മാന്‍ ഷോട്ട് കളിക്കുന്ന സാഹചര്യത്തില്‍ സീം മൂവ്‌മെന്റ്‌കൊണ്ട് വിക്കറ്റ് കൂടുതല്‍ കിട്ടും. എന്നാല്‍ സീം മൂവ്‌മെന്റ് അമിത പ്രതിരോധത്തിലും ബോട്ടം ഹാന്‍ഡ് സോഫ്റ്റ് ആയും കളിച്ചാല്‍ മറികടക്കാന്‍ സാധിക്കും. മറിച്ചു സ്വിങ് എയറില്‍ കിട്ടുന്നത് ആയതിനാല്‍ ഡിഫന്‍സ് ആണേല്‍ പോലും വിക്കറ്റ് പോകാന്‍ ചാന്‍സ് കൂടുതല്‍ ആണ്. ഈ വ്യത്യാസം നമ്മള്‍ ഉടനീളം കണ്ടതാണ് രണ്ടാം ഇന്നിംഗ്സില്‍ പോലും ന്യൂസിലാന്‍ഡ് ഓരോ ബോളിലും വിക്കറ്റ് വീഴ്ത്തും എന്ന പ്രതീതിയുണ്ടാക്കിയപ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ബൗള്‍ ചെയ്തപ്പോള്‍ പോലും ആ ഒരു ഫീല്‍ വന്നിരുന്നില്ല. ലഭിച്ച വിക്കറ്റുകളില്‍ പലതും ഷോട്ട് കള് കിട്ടുന്നത് ആയിരുന്നു. ഉദാ: ടെയ്ലര്‍, നിക്കോളാസ് വിക്കറ്റ്.

ഇന്ത്യക്കും ന്യൂസിലന്റിനും ഇടയില്‍ ഈ പറഞ്ഞ കാര്യങ്ങള്‍ ആണ് വ്യത്യാസമായത്. ബാക്കി മത്സരത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളും ഇതില്‍ നിന്നു ഉണ്ടായതോ അല്ലേല്‍ ഇതിന്റെയത്ര ഇമ്പാക്റ്റ് ഉണ്ടാക്കാത്തതോ ആണ്. ന്യൂസിലാന്‍ഡ് സാഹചര്യത്തിനനുസരിച്ചു ടീം സെലക്റ്റ് ചെയ്തു ഇന്ത്യയുടെ വീക്‌നെസ് മനസ്സിലാക്കി കളിച്ചപ്പോള്‍ ഇന്ത്യ പ്രൈമറി ആയ കാര്യങ്ങള്‍ നോക്കാതെ സെക്കണ്ടറി ആയ ബാറ്റിംഗ് ഡെപ്ത്, മറ്റ് കാര്യങ്ങളില്‍ കേന്ദ്രീകരിച്ചു നിന്നു. അതുകൊണ്ട് തന്നെ 4 ദിവസം മാത്രം നടന്ന കളിയില്‍ പരാജയപ്പെട്ടു. 5 ഫുള്‍ ഡേ കിട്ടിയിരുന്നേല്‍ കൂടുതല്‍ നാണക്കേട് ആയേനെ.

നന്നായി പ്ലാന്‍ ചെയ്തു എക്‌സിക്യൂട് ചെയ്തു ആധികാരികമായി വിജയിച്ച ന്യൂസിലാന്റിന് അഭിനന്ദനങ്ങള്‍ നേരുന്നു.
മേല്‍പ്പറഞ്ഞ തെറ്റുകള്‍ / കാര്യങ്ങള്‍ ഉണ്ടായിട്ടും അവസാന ദിവസം ഒഴിച്ചു ഉള്ള റിസോഴ്സ് വെച്ചു കട്ടക്ക് പിടിച്ചു നിന്ന ഇന്ത്യക്കും അഭിനന്ദനങ്ങള്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like