ഒറ്റക്കാര്യത്തിനൊഴികെ ടീം ഇന്ത്യയ്ക്കിപ്പോള്‍ ഉളളത് സുഖമുളള തലവേദനയാണ്

അമല്‍ കൃഷ്ണന്‍

റോറ്റേഷന്‍ പോളിസിയും വേള്‍ഡ് കപ്പ് മുന്‍നിര്‍ത്തി സ്‌ക്വാഡ് ഡെപ്ത് പരിശോധിക്കുകയും ഒക്കെ വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആദ്യത്തെ രണ്ടു കളിയിലേക്കാണ് രോഹിത്തിനു റസ്റ്റ് കൊടുത്തത് എന്നും കേട്ടിരുന്നു. ഇനിയിപ്പോ രോഹിത് വരുമ്പോ ആരാവും പുറത്തിരിക്കുക?

ഇത് വരെ സീരീസില്‍ അക്കൗണ്ട് തുറക്കാത്ത രാഹുല്‍ ആയിരിക്കുമോ ഇനി പകരം പുറത്തിറങ്ങുക? എന്തായാലും ഫസ്‌റ് ചോയ്‌സ് ഓപ്പണിങ് ഇവര്‍ രണ്ടുപേരും തന്നെയാവും. ധവാന്‍ ഈ സീരീസില്‍ ഇനി വരാനുള്ള സാധ്യത കുറവാണെന്ന് തോന്നുന്നു. ആദ്യ കളിയില്‍ തന്നെ നിര്‍ണ്ണായക പ്രകടനം കാഴ്ച വച്ച കിഷന്‍ എന്തായാലും പുറത്തു പോകില്ല. പിന്നെ ടീമില്‍ കേറിയിട്ട് ബാറ്റിംഗിന് ഒരു അവസരം പോലും കൊടുക്കാതെ സൂര്യയെ പുറത്തിരുത്താനും സാധ്യത കാണുന്നില്ല. അങ്ങനെ ചെയ്താല്‍ തന്നെ അത് വലിയൊരു ചതി ആയിപ്പോകും.

നിലവില്‍ ഏറ്റവും നല്ല ഓപ്ഷന്‍ പന്തിന് ഒരു ബ്രേക്ക് നല്‍കുന്നതാവും. ഇപ്പോളത്തെ സ്‌ക്വാഡില്‍ ഏറ്റവും ലോങ്ങ് റണ്‍ കളിച്ചത് പന്താണ്. ഓസ്‌ട്രേലിയന്‍ ടെസ്റ്റ് സീരീസ് തൊട്ട് ഇത് വരെ ഒരു ബ്രേക്ക് കിട്ടിയിട്ടില്ല. മെയിന്‍ ഓപ്പണര്‍ എന്ന നിലയ്ക്ക് രാഹുലിന് ഫോം ആകാന്‍ അവസരം കൊടുക്കുന്നത് തന്നെയാകും നല്ലതെന്ന് തോന്നുന്നു.

പന്തിന് ഒരു ബ്രേക്ക് നല്‍കി രാഹുലിനെ അല്ലേല്‍ കിഷനെ കീപ്പര്‍ ആക്കിയിട്ട് രോഹിത് രാഹുല്‍ ഓപ്പണിങ് ജോടിയും പന്തിന്റെ പൊസിഷനില്‍ കിഷനെയും ഇടാം.

രാഹുലിന്റെ ഫോം ഔട്ട് ഒഴിച്ച് ബാക്കി ഒക്കെ ഇന്ത്യന്‍ മാനേജ്‌മെന്റിനു ഒരു സുഖമുള്ള തലവേദന പോലെയാണ് ഇപ്പൊ.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like