അവന്റെ ഇന്നിംഗ്‌സിന്റെ ദൈര്‍ഘ്യം ഏറും തോറും ടീം ഇന്ത്യയുടെ വിജയ സാധ്യത വര്‍ധിക്കും

സംഗീത് ശേഖര്‍

ടെസ്റ്റില്‍ മാത്രമല്ല ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റുകളിലും മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇന്ത്യന്‍ ക്യാപ്പ് സ്വപ്നം കാണുന്നത് നിഷേധിക്കുന്ന തരത്തിലാണ് റിഷഭ് പന്തിന്റെ യാത്ര.

പന്തിന്റെ ഇന്നിംഗ്സുകളുടെ ദൈര്‍ഘ്യം ടീമിന്റെ വിജയസാധ്യതകളെ തന്നെ ബാധിക്കുന്ന ഘടകങ്ങളില്‍ ഒന്നായി മാറുമ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ റിഷഭ് പന്തെന്ന ബാറ്റ്‌സ്മാന്റെ ഇമ്പാക്റ്റ് വ്യക്തമാണ്.

ടെസ്റ്റില്‍ ഒന്നോ രണ്ടോ സെഷനുകള്‍ കൊണ്ടും ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ 5 / 10 ഓവറുകള്‍ കൊണ്ടും കളിയുടെ ഗതി തിരിച്ചു വിടാന്‍ കെല്‍പുള്ള അറ്റാക്കിങ് ബാറ്റ്‌സ്മാന്‍.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like