ലോകകപ്പ്, കോഹ്ലി ഓപ്പണറാകും, പരാഗും ടീം ഇന്ത്യയില്‍, നിര്‍ണ്ണായക തീരുമാനങ്ങള്‍

ഐപിഎല്ലിന് ശേഷം വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കായി ലോകകപ്പില്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഓപ്പണ്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ടിം സെലക്ടര്‍മാരും മാനേജുമെന്റും ഇരുവരേയും ഓപ്പണിംഗില്‍ പരീക്ഷിക്കാനാണ് ആലോചിക്കുന്നത്. ഇതോടെ ഫോം നഷ്ടമായ ജയ്‌സ്വാള്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായേക്കും.

ലോകകപ്പില്‍ കോഹ്ലിയും രോഹിത്തും ഓപ്പണറാകും എന്നതിനെ സംബന്ധിച്ച് രാഹുല്‍ ദ്രാവിഡും അജിത്ത് അഗാര്‍ക്കറും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് വിവിധ ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിരാട് കോലി ഇപ്പോള്‍ ആര്‍സിബിക്ക് ആയി ഐപിഎല്ലില്‍ ഓപ്പണ്‍ ചെയ്യുന്നുണ്ട്. ഓപ്പണ്‍ ചെയ്ത് അവിടെ മികച്ച പ്രകടനവും അദ്ദേഹം നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കോലിയും രോഹിത്തും ഓപ്പണ്‍ ചെയ്യുന്നതായിരിക്കും നല്ലത് എന്നാണ് മാനേജ്‌മെന്റ് വിലയിരുത്തല്‍. ഇരുവരും ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ മൂന്നാമന്‍ ആയോ അല്ലെങ്കില്‍ ബക്ക് അപ്പ് ഓപ്പണറായോ ഗില്ലിനെ പരിഗണിക്കും.

ഹാര്‍ദിക് പാണ്ഡ്യയയെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കുന്നതിനെ കുറിച്ചും വിശദ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഹാര്‍ദ്ദിക്കിനെ ഇന്ത്യന്‍ ടീമിലേക്ക് എടുക്കണമെങ്കില്‍ അദ്ദേഹം ബൗളിംഗ് ഫോം വീണ്ടെടുക്കണം എന്നാണ്് സെലക്ടര്‍മാര്‍ മുന്നോട്ട് വെച്ചിരിക്കുന്ന മാനദണ്ഡം. ഹാര്‍ദ്ദിക്ക് മികച്ച രീതിയില്‍ നാല് ഓവര്‍ ബൗള്‍ ചെയ്യുക എന്നത് ടീമിന്റെ ഘടനയ്ക്ക് അത്യാവശ്യമാണെന്ന് സെലക്ടര്‍മാര്‍ കരുതുന്നു. ഇത് സംബന്ധിച്ച് മുംബൈ ഇന്ത്യന്‍ ടീമിനും ഹാര്‍ദികിനും ഇന്ത്യന്‍ മാനേജ്‌മെന്റ് നിര്‍ദ്ദേശങ്ങള്‍ നല്‍കും.

അതെസമയം രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനം നടത്തുന്ന റിയാന്‍ പരാഗിനെ ഇന്ത്യന്‍ ടീമിലേക്ക് വിളിക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി സ്പ്‌ന സമാന രീതിയിലാണ് പരാഗ് ബാറ്റ് ചെയ്യുന്നത്.

ഇന്ത്യയുടെ ലോകകപ്പ് ടീം അടുത്തമാസം പ്രഖ്യാപിക്കും എന്നാണ് സൂചന. ഐപിഎല്‍ കഴിഞ്ഞ് ആറു ദിവസങ്ങളുടെ ഇടവേള മാത്രമേ ലോകകപ്പിന് മുന്നെ ഉള്ളൂ. ലോകകപ്പ് ടീമില്‍ ആര് കീപ്പറാകും എന്നതും വലിയ ചോദ്യങ്ങളിലൊന്നാണ്.

 

 

You Might Also Like