സൂര്യയെ തേടി നിര്‍ഭാഗ്യത്തിന്റെ റെക്കോര്‍ഡ്, ക്രെഡിറ്റ് മുഴുവന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കാണ്

ഐപിഎല്ലില്‍ മുംബൈ ഇന്ത്യയന്‍സിന്റെ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിനെ തേടി നിര്‍ഭാഗ്യത്തെ ഓര്‍മ്മിക്കുന്ന റെക്കോര്‍ഡ്. ഇന്ത്യന്‍ ടീമിന്റെ ക്യാപ് അണിയാതെ ഐപിഎല്ലില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് സൂര്യകുമാര്‍ സ്വന്തമാക്കിയത്.

ഡല്‍ഹിക്കെതിരെ ആദ്യ പ്ലേഓഫ് ക്വാളിഫയര്‍ മത്സരം കളിക്കാനിറങ്ങിയതോടെയാണ് സൂര്യകുമാറിനെ തേടി ഈ റെക്കോര്‍ഡെത്തിയത്. മത്സത്തില്‍ മുംബൈയ്ക്കായി സൂര്യകുമാര്‍ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു.

മൂന്നാം നമ്പറില്‍ മുംബൈയുടെ വിശ്വസ്തനായ സൂര്യകുമാര്‍ ഡല്‍ഹിക്കെതിരെ 38 പന്തില്‍ 51 റണ്‍സാണ് സ്വന്തമാക്കിയത്. ഐപിഎല്ലില്‍ 2000ലേറെ റണ്‍സടിച്ചിട്ടും 30 കാരനായ സൂര്യകുമാറിന് ഇതുവരെ ഇന്ത്യന്‍ ക്യാപ്പ് അണിയാനുള്ള യോഗമുണ്ടായിട്ടില്ല. ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതിനാല്‍ സൂര്യകുമാറിനെ ന്യൂസിലന്‍ഡിനായി കളിക്കാന്‍ ക്ഷണിച്ച് മുന്‍ കിവീസ് താരവും കമന്റേറ്ററുമായ സ്‌കോട് സ്‌റ്റൈറിസ് രംഗത്തെത്തിയിരുന്നു.

സൂര്യകുമാറിനോട് ക്ഷമിക്കാനാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. സൂര്യകുമാറിനെ ടീമിലെടുക്കാത്ത സെലക്ടര്‍മാരുടെ നടപടിക്കെതിരെ മുന്‍ താരം ഹര്‍ഭജന്‍ സിംഗ് അടക്കം രംഗത്തെത്തയുകയും ചെയ്തിരുന്നു

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒരു ടീമിലും സൂര്യകുമാറിന് ഇടംല്‍കാത്തതില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. താട്ടുപിന്നാലെ വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈക്കായി തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയുമായാണ് സൂര്യകുമാര്‍ യാദവ് മറുപടി നല്‍കിയത്.

You Might Also Like