ക്രെഡിറ്റ് മുഴുവന്‍ ശശാങ്കിന് നല്‍കി ജോണി ബെയര്‍സ്‌റ്റോ, കാരണമിതാണ്

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സിനെതിരെ നേടിയ അത്ഭുത ജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ ശശാങ്ക് സിംഗിന് നല്‍കി സെഞ്ച്വറി നേടിയ ജോണി ബെയര്‍‌സ്റ്റോ. ശശാങ്ക് സിംഗ് ഒരു സ്‌പെഷ്യല്‍ കളിക്കാരനാണ് എന്നും ബെയര്‍‌സ്റ്റോ പറഞ്ഞു.

‘എല്ലാ ക്രെഡിറ്റും ശശാങ്ക് സിംഗിനാണ്. അവന്‍ സ്‌പെഷ്യലാണ്. ക്ലീന്‍ ഹിറ്റിംഗാണ് അവന്റെ കൈയ്യിലുളളത്. ക്രിക്കറ്റിനെ കുറിച്ച് അവന് നന്നായി അറിവുമുണ്ട്’ ബെയര്‍‌സ്റ്റോ പറഞ്ഞു. മത്സരത്തില്‍ സെഞ്ച്വറി നേടി പഞ്ചാബ് കിങ്‌സിനെ ജയിപ്പിച്ച ശേഷം സംസാരിക്കുക ആയിരുന്നു ബെയര്‍‌സ്റ്റോ.

‘നല്ല തുടക്കമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. അതായിരുന്നു പ്രധാനം. ഇപ്പോള്‍ ടി20യില്‍ നിങ്ങള്‍ റിസ്‌ക് എടുക്കണം. ചിലപ്പോള്‍ ഭാഗ്യം നിങ്ങളുടെ വഴിക്ക് പോകും. ചില ദിവസങ്ങളില്‍ ഇത് നിങ്ങളുടെ ഒപ്പമായിരിക്കില്ല’ ബെയര്‍‌സ്റ്റോ പറഞ്ഞു.

ഇത്രയും വലിയ സ്‌കോര്‍ ചെയ്‌സ് ചെയ്യുമ്പോ ഒരു പ്ലാന്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. കഴിയുന്നിടത്തോളം ദൂരത്തില്‍ പന്ത് അടിക്കുക എന്നതായിരുന്നു അതെന്നും ബെയര്‍‌സ്റ്റോ കൂട്ടിച്ചേര്‍ത്തു.

”നിങ്ങളുടെ റേഞ്ചില്‍ വരുന്ന പന്താണെങ്കില്‍ നിങ്ങള്‍ അടിക്കണം. സുനില്‍ നരൈന്‍ പന്തെറിയുമ്പോള്‍ ഞങ്ങള്‍ക്ക് കുറച്ച് ഓവറുകള്‍ കരുതലോടെ കളിച്ചു. ആ ഓവറുകള്‍ എത്രത്തോളം പ്രധാനമാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു’ ബെയര്‍‌സ്റ്റോ കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ ജോണി ബെയര്‍സ്റ്റോ 48 പന്തില്‍ പുറത്താകാതെ 108 റണ്‍സെടുത്ത് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചു. ഒന്‍പത് സിക്സും എട്ട് ബൗണ്ടറിയുമാണ് ബെയര്‍സ്റ്റോയുടെ ബാറ്റില്‍ നിന്ന് പിറന്നത്.

 

You Might Also Like