സഞ്ജുവിനെ ചേര്‍ത്ത് പിടിച്ച് കുല്‍ദീപ് യാദവ്, ഡല്‍ഹിയെ ഞെട്ടിച്ച അമ്പരപ്പിക്കുന്ന നീക്കം

Image 3
CricketCricket News

ഐപിഎല്ലിലെ വിവാദ സംഭവത്തിന് ശേഷം സഞ്ജു സാംസണിനെ ചേര്‍ത്ത് പിടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് താരം കുല്‍ദീപ് യാദവ്. മത്സരത്തില്‍ അംപയറുടെ തെറ്റായ തീരുമാനത്തില്‍ പുറത്തായ സഞ്ജുവിനെ സോഷ്യല്‍ മീഡിയയിലൂടെയാണ്് കുല്‍ദീപ് ചേര്‍ത്തി പിടിച്ചത്.

‘ചേട്ടാ’ എന്ന് കുറിച്ച് ലൗ ഇമോജിക്കൊപ്പം സഞ്ജുവിനെ മെന്‍ഷന്‍ ചെയ്താണ് കുല്‍ദീപിന്റെ പോസ്റ്റ്. സഞ്ജുവിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന കുല്‍ദീപിന്റെ ചിത്രവും ഇതിനോടൊപ്പമുണ്ട്.

ഇതോടെ കുല്‍ദീപിനെ സ്‌നേഹിച്ച് കൊല്ലുകയാണ് സഞ്ജു ആരാധകര്‍. ഡല്‍ഹി ടീമിലെ ഏക മാന്യനാണ് കുല്‍ദീപ് യാദവെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും സഞ്ജുവിനെ പിന്തുണച്ചുള്ള കുല്‍ദീപിന്റെ പോസ്റ്റ് വൈറലായിക്കഴിഞ്ഞു.

ഡല്‍ഹിയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജു സാംസണിന്റെ വിക്കറ്റാണ് രാജസ്ഥാനെ തോല്‍പ്പിച്ചത്. അനായാസം വിജയത്തിലേക്ക് നീങ്ങുകയായിരുന്നു രാജസ്ഥാന്‍. 46 പന്ത് നേരിട്ട് 86 റണ്‍സോടെ സഞ്ജു സെഞ്ച്വറി പ്രതീക്ഷയും നല്‍കി. എന്നാല്‍ പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്. സഞ്ജുവിന്റെ ഔട്ട് തേര്‍ഡ് അംപയര്‍ വിളിച്ചത് വേണ്ടത്ര പരിശോധനകളില്ലാതെയാണ്. വൈഡ് പരിശോധിക്കാന്‍ 3 മിനുട്ടോളം സമയമെടുത്ത അംപയര്‍ സഞ്ജുവിന്റെ വിക്കറ്റ് സെക്കന്റുകള്‍ക്കുള്ളില്‍ വിധിച്ചു.

ട്രോള്‍ സൈഡ് ആംഗിളുകള്‍ പരിശോധിക്കാന്‍ തേര്‍ഡ് അംപയര്‍ തയ്യാറാവാത്തതാണ് സംശയമുയര്‍ത്തുന്നത്. തേര്‍ഡ് അംപയര്‍ കൃത്യമായി പരിശോധിച്ചാണ് ഔട്ട് വിളിച്ചതെങ്കില്‍ ഇത്രയും വിവാദം ഉണ്ടാകില്ലായിരുന്നു. എന്നാല്‍ തേര്‍ഡ് അംപയര്‍ തിടുക്കപ്പെട്ടത് മത്സരത്തെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്.