തമ്മിലടിയ്ക്കിടെ മുംബൈയ്ക്ക് അടുത്ത മുഖത്തടി, ഇതെങ്ങനെ സഹിക്കും

തമ്മിലടികൊണ്ട് പൊരുതി മുട്ടുന്ന മുംബൈ ഇന്ത്യന്‍സിനെ തേടി മറ്റൊരു ദുഖ വാര്‍ത്ത കൂടി. പരിക്കേറ്റ് വിശ്രമിക്കുന്ന സ്റ്റാര്‍ ടി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്റെ തിരിച്ചു വരവ് വൈകും. ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരത്തിനു ഇനിയും വിശ്രമം വേണമെന്നു ബിസിസിഐ സ്ഥിരീകരിച്ചു.

കുറച്ചു മത്സരങ്ങള്‍ കൂടി ചിലപ്പോള്‍ താരത്തിനു നഷ്ടമാകും. നിലവില്‍ സൂര്യ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ നിരീക്ഷണത്തിലാണ്.

ഐപിഎല്ലിനു പിന്നാലെ ടി20 ലോകകപ്പ് നടക്കും. അതിനാല്‍ തന്നെ പൂര്‍ണ ഫിറ്റായ ശേഷം മാത്രമേ സൂര്യക്ക് ഐപിഎല്‍ കളിക്കാന്‍ ബിസിസിഐ അനുമതി നല്‍കു എന്ന് റിപ്പോര്‍ട്ടുണ്ട്. ലോകകപ്പില്‍ ഇന്ത്യയുടെ അനിവാര്യ താരമാണ് സൂര്യ.

171.55 സ്ട്രൈക്ക് റേറ്റുള്ള വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബാറ്ററാണ് സൂര്യ. 60 ടി20 മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ച താരം 2141 റണ്‍സ് നേടിയിട്ടുണ്ട്. നാല് സെഞ്ച്വറിയടക്കമാണ് ഇത്രയും റണ്‍സ്.

ഐപിഎല്ലില്‍ സൂര്യയുടെ ടീമായി മുംബൈ തുടരെ രണ്ട് മത്സരങ്ങളും തോറ്റു നില്‍ക്കുകയാണ്. സീസണിലെ മൂന്നാം പോരാട്ടത്തില്‍ അവര്‍ തിങ്കളാഴ്ച രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടും.

You Might Also Like