ഒരിക്കല്‍ കൂടി ആ തലേക്കെട്ടുകാരന്‍ മുംബൈയെ മുന്നില്‍ നിന്ന് പുറത്തേക്ക് നയിക്കുകയാണ്!!

സനല്‍കുമാര്‍ പത്മനാഭന്‍

തന്റെ ടീമിലുള്ള ബൗളര്‍മാരെ എല്ലാം ഓവറില്‍ പതിനാറും, പതിനെട്ടും എല്ലാം അടിച്ചെടുത്തു ഡല്‍ഹി ബാറ്റ്‌സ്മാന്മാര്‍ അപമാനിക്കുമ്പോള്‍ …

പരാജയ ഭാരത്താല്‍ മുഖം താഴ്ത്തിയിരിക്കുന്ന തന്റെ ബൗളര്‍മാരുടെ മുന്നിലൂടെ അടുത്ത ഓവറിനായി അയാള്‍ തയാറെടുക്കുകയാണ് ……

20 റണ്‍സ് നല്‍കിയ അയാളുടെ ആ ആറു പന്തുകള്‍ ഒരു ഓര്‍മപ്പെടുത്താല്‍ ആയിരുന്നു …

തന്റെ കൂടെയുള്ളവര്‍ക്ക് ഒരാപത്ത് വരുമ്പോള്‍ ഓടിയൊളിക്കുന്നവനല്ല , അവരോടൊപ്പം തോളോട് തോള്‍ ചേര്‍ന്നു നില്‍ക്കുന്നവന്‍ ആവണം നായകന്‍ എന്ന ഓര്‍മപ്പെടുത്തല്‍ …..

ഒരിക്കല്‍ കൂടി ആ തലേക്കെട്ടു കാരന്‍ ടീമിനെ മുന്നില്‍ നിന്നും പുറത്തേക്ക് നയിക്കുകയാണ് …..

You Might Also Like