കോഹ്ലിയൊരു മണ്ടന്‍ തന്നെ!!, ഇനി സെല്‍ഫിഷെന്നും പറഞ്ഞ് ഈ വഴിക്ക് വരരുത്

Image 3
CricketFan Zone

അബ്ദുല്‍ ആഷിഖ് ചിറക്കല്‍

വിരാട് കോഹ്ലി, നിങ്ങള്‍ എന്തൊരു മണ്ടനാണ് …

സെഞ്ച്വറി അടിക്കാന്‍ ഇത്രയും മികച്ച അവസരം ഉണ്ടായിട്ടും 90 ല്‍ നില്‍ക്കേ ലോഫ്റ്റഡ് ഷോട്ടിന് ശ്രമിച്ച് ബൗണ്ടറി ലൈനില്‍ ക്യാച്ച് നല്‍കി ഔട്ട് ആവേണ്ട ആവശ്യം ഉണ്ടായിരുന്നോ…??
വെറും 150plus sr ലാണ് നിങ്ങള്‍ ഇതുവരെ ഈ സീസണില്‍ 600 പ്ലസ് നേടിയിട്ടുള്ളത്.

സാധാരണയായി എന്നും struggle ചെയ്യാറുള്ള സ്പിന്നേഴ്സിന് എതിരെ ഈ സീസണില്‍ മിഡില്‍ ഓവറുകളില്‍ വെറും 140 െൃ ലാണ് റണ്‍സുകള്‍ നേടിയിട്ടുള്ളത്
സെഞ്ചുറി പോലുള്ള വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടി റിസ്‌കി ഷോട്ടുകള്‍ കളിക്കാതെ പതിയെ കളിക്കുന്നു എന്നൊരു പരാതി നിലനില്‍ക്കെ വെറും 30 സിക്‌സുകള്‍ മാത്രമാണ് ഈ സീസണില്‍ ആകെ നേടിയിട്ടുള്ളത്…

Star Sports പോലുള്ള ഭീമന്‍ ബ്രോഡ്കാസ്റ്റിംഗ് മീഡിയകള്‍ വരെ ലെജന്‍ഡറി commentators നോടും ex players നോടും ഒക്കെ ചോദിക്കുന്നത് താങ്കളുടെ മെല്ലെപ്പോക്ക് കളിയെക്കുറിച്ചും ലോകകപ്പ് T20 ടീമില്‍ എന്തിന് ഉള്‍പ്പെടുത്തണമെന്നും എന്നൊക്കെയാണ് …

ഇത്തരമൊരു സാഹചര്യത്തില്‍ ഒരു സെഞ്ച്വറി കൂടി നേടി അവര്‍ക്ക് അതിലൂടെ മറുപടി നല്‍കാനുള്ള അവസരം കളഞ്ഞ് വൈഡ് ലെങ്ങ്തില്‍ വന്ന പന്തിനെ സിക്‌സിന് ശ്രമിച്ച് ഔട്ട് ആയത് മണ്ടത്തരം തന്നെയല്ലേ….!