ഞെട്ടിച്ച് ഡല്‍ഹി ബാറ്റര്‍മാരും, ദൈവത്തിന്റെ പോരാളികളെ അടിച്ച് പരത്തി കൂറ്റന്‍ സ്‌കോര്‍

ഐപിഎല്ലില്‍ മറ്റൊരു മാമത്ത് ഫസ്റ്റ് ബാറ്റിംഗ് സ്‌കോര്‍ അടിച്ചെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് സ്വന്തമാക്കിയത്.

ഫ്‌ളാറ്റ് പിച്ചില്‍ അമ്പരപ്പിക്കുന്ന വെടിക്കെട്ട് പുറത്തെടുത്ത ജാക്ക് ഫ്രാസര്‍ മക്ഗ്രുക്ക് ആണ് ഡല്‍ഹിയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. വെറും 27 പന്തില്‍ 11 ഫോറും ആറ് സിക്‌സും സഹിതം 84 റണ്‍സാണ് മെക്ഗ്രുക്ക് അടിച്ചെടുത്തത്. ട്രിസ്റ്റന്‍ സ്റ്റബ്‌സ് 25 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതും പുറത്താകാതെ 48 റണ്‍സെടുത്തപ്പോള്‍ ഷായ് ഹോപ്പ് 17 പന്തില്‍ അഞ്ച് സിക്‌സ് അടക്കം 41 റണ്‍സും നേടി.

അഭിഷേക് പെറേല്‍ 27 പന്തില്‍ 36 റണ്‍സും റിഷഭ് പന്ത് 19 പന്തില്‍ 29 റണ്‍സും നേടി പുറത്താകാതെ നിന്നു. ഡല്‍ഹി ബാറ്റിംഗ് അവസാനിക്കുമ്പോള്‍ അക്‌സര്‍ പട്ടേല്‍ ആറ് പന്തില്‍ 11 റണ്‍സുമാണ് പുറത്താകാതെ നിന്നു.

മുംബൈയക്്കായി ലൂക്ക് വുഡ്, ജസ്പ്രിത് ഭുംറ, പിയൂഷ് ചൗള, മുഹമ്മദ് നബി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഐപിഎല്‍ പോയന്റ് ടേബിളില്‍ ഒന്‍പതാമത് നില്‍ക്കുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്. എട്ട് കളിയില്‍ നിന്ന് മൂന്ന് ജയവുമായി ആറ് പോയന്റാണ് മുംബൈയ്ക്കുളളത്. ഡല്‍ഹിയാകട്ടെ ആറാം സ്ഥാനത്താണ്. ഒന്‍പത് കളിയില്‍ നിന്ന് നാല് ജയം സഹിതം എട്ടാം സ്ഥാനത്താണ് ഡല്‍ഹി.

You Might Also Like