ഞാനീ കീറണതെല്ലാം സെലക്ഷന്‍ കമ്മിയുടെ മുഖത്തേക്കാ, അഭിഷേക് ഹെഡിനോട് പറഞ്ഞു

Image 3
CricketFan Zone

ഹാരിസ് മരതംകോട്

മത്സരശേഷം ഹെഡ് അഭിഷേക് ശര്‍മ്മയോട് പറഞ്ഞത് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും..!!

ഹെഡ്ഃ അല്ല ഇന്ത്യന്‍ ടീം സെലക്ഷന്‍ ഒക്കെ കഴിഞ്ഞതല്ലെ?
അഭിഷേക്ഃ അതെ..
ഹെഡ്ഃ നിന്നെ സെലക്ട് ചെയ്‌തോ?
അഭിഷേക്ഃ ഇല്ല..
ഹെഡ്ഃ പിന്നെ എന്ത് തേങ്ങക്കാ നീ ഞാനടിക്കുന്നതിന്റെ ഒപ്പം നിന്ന് അടിക്കണത്.. ആകെ 166 ഉള്ളൂ.. ഒരു സെഞ്ച്വറി ഒപ്പിക്കാനാ ഞാനീ കിടന്ന് അടിക്കണത്.. അതിന്റെ റിപ്ലെ പോലെ നീ എന്തിനാ ചങ്ങായി ഈ കീറ് കീറണത്..
അഭിഷേക്ഃ ഞാനീ കീറണതെല്ലാം എന്റെ സെലക്ഷന്‍ കമ്മറ്റീടെ മുഖത്തോട്ടാ…

2024 ഐപിഎല്ലി ല്‍ പവര്‍പ്ലെയിലും അതിന് ശേഷവും ഇത്ര ഇന്റന്റോടെ ആദ്യ ബോള്‍ മുതല്‍ പ്രഹരിക്കുന്ന ഒരു ഇന്ത്യന്‍ ഓപ്പണറോ മറ്റു ഇന്ത്യന്‍ താരങ്ങളോ ഇല്ല..

രോഹിത്ത്-അഭിഷേക്
കോഹ്ലി – അഭിഷേക് കോംബോ ഓപ്പണ്‍ ചെയ്യണത് ഒന്നാലോചിച്ച് നോക്ക്..
30+ സിക്‌സ് അടിച്ചതില്‍ ഒരെണ്ണം പോലും ഫീല്‍ഡറുടെ അടുത്ത് കൂടി പോണത് കണ്ടിട്ടില്ല.. എന്നൊക്കെ സ്ലോ സ്റ്റാര്‍ട്ടിന് ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ ലോ സ്‌കോറിലും പോയിട്ടുണ്ട്..

ടി20 കളിക്കാന്‍ ടെസ്റ്റ് ടീമിനെ സെലക്ട് ചെയ്യുന്നവര്‍ ഇതൊക്കെ എന്നാ മനസ്സിലാക്കുക ആവോ..
അഭിഷേക്- ഹെഡ് ഈ ഫോം തുടര്‍ന്നാല്‍ 2024 അങ്ങ് ഹൈദരബാദ് കൊണ്ടോവും…