കൂടുതല്‍ കമന്റേറ്റര്‍മാരും വെറും തള്ള് മാത്രമാണ്, ആളെ പൊട്ടന്‍ കളിപ്പിക്കുകയാണ് അവര്‍

Image 3
CricketFan Zone

സംഗീത് എംകെ

വലിയൊരു ശതമാനം കമന്റെറ്റര്‍മാരും വെറും തള്ള് മാത്രമാണ് എന്നതിന്റെ ഒരു ഉദാഹരണം ഈ ഐപിഎല്ലില്‍ ഉടനീളം കാണാം. ഇന്നത്ത LSG vs SRH മത്സരത്തില്‍ നിന്ന് ഒരു എക്‌സാമ്പിള്‍ പറയാം:

തുടക്കത്തില്‍ രാഹുല്‍ അടക്കം ലഖ്‌നൗ മുന്‍നിര മുട്ടി കളിച്ചപ്പോള്‍ കമന്റേറ്റേഴ്‌സ് പറഞ്ഞത് ബാറ്റിംഗ് ടഫ് ആയ പിച്ച് ആണ്, ബൗലിംഗിന് നല്ല സപ്പോര്‍ട്ട് ആണ് എന്നൊക്കെ. കുറച്ച് കഴിഞ്ഞ് പൂരനും ബദോനിയും അടിക്കാന്‍ തുടങ്ങിയപ്പോള്‍ ഇതേ കമന്റേറ്റേഴ്‌സ് പറയുന്നു ഓള്‍ഡ് ബാള്‍ ആയി, സ്വിങ് കിട്ടുന്നില്ല എന്നൊക്കെ. ഇപ്പോള്‍ ബാറ്റിംഗ് സപ്പോര്‍ട്ട് ആയി എന്നൊക്കെ.

വീണ്ടും 18ാം ഓവര്‍ വന്നു ഭുവി നല്ല സ്വിങ്, വേരിയേഷന്‍, യോര്‍ക്കര്‍ ഒക്കെയായി ഒരു ക്ലാസ്സ് ഓവര്‍ എറിഞ്ഞപ്പോള്‍ ഈ സ്വിങ് പോയി എന്ന് പറഞ്ഞവര്‍ തന്നെ വേറെ എന്തൊക്കെയോ തള്ളുന്നു. അവസാനം നടരാജനും കമ്മിന്‍സും എല്ലാം അടി വാങ്ങിയപ്പോള്‍ വേറെ എന്തൊക്കെയോ പറയുന്നു.

വീണ്ടും സണ്‍റൈസസ് ഹൈദരാബാദ് ബാറ്റിംഗ് തുടങ്ങുന്നതിനു തൊട്ട് മുന്നെ ബൗളിംഗ് പിച്ച് ആണ് എസ്ആര്‍എച്ച് കുറച്ച് പാട് പെടും, ന്യൂ ബോളില്‍ പാടാകും ഓപ്പണേഴ്‌സിന് എന്ന് പറയുന്നു. എന്നിട്ട് ഹെഡും അഭിഷേകും ന്യൂ ബാളില്‍ തന്നെ അടിച്ച് പറത്തുന്നു.

ക്രിക്കറ്റില്‍ സയന്‍സ് ഉണ്ട് പക്ഷെ ഓവര്‍ ആയി സയന്‍സ് കേറ്റി അതിനെ റോക്കറ്റ് സയന്‍സ് പോലെ കോംപ്ലക്‌സ് ആക്കുന്ന കുറച്ച് കമന്റേറ്റേഴ്‌സ് ഉണ്ട്. ഇവരുടെ ഐഡിയോളജിസ് പലതും കാലഹാരണപ്പെട്ടതും എന്നാല്‍ തലമുറകളായി പങ്കുവെക്കപ്പെടുന്നതും ആണ്. ബാറ്റ്‌സ്മാന്റെ intent positive ആണെങ്കില്‍ ഒരു പരിധി വരെ ഇതിലൊന്നും കാര്യമില്ല. ഇന്ത്യയിലെ 99.99% ആള്‍ക്കാരും ഇതുവരെ സ്റ്റിറ്റ് ബോളില്‍ ക്രിക്കറ്റ് കളിച്ചിട്ടില്ലാത്തത് കൊണ്ട് അവര്‍ എന്ത് പറഞ്ഞാലും നമ്മള്‍ വിശ്വസിക്കുകയും ചെയ്യും