സൂര്യകുമാറിന് ന്യൂസിലാന്‍ഡ് ദേശീയ ടീമിനായി കളിക്കാന്‍ ക്ഷണം

ഇന്ത്യന്‍ ടീമില്‍ നിന്ന് നിരന്തരമായി അവഗണിക്കപ്പെടുന്ന മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനെ ന്യൂസീലന്‍ഡിനായി കളിക്കാന്‍ ക്ഷണിച്ച് മുന്‍ താരം സ്‌കോട്ട് സ്‌റ്റൈറിസ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിനു ശേഷം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് സ്‌റ്റൈറിസ് സൂര്യയെ ന്യൂസീലന്‍ഡ് ടീമിലേക്ക് ക്ഷണിച്ചത്.

പാതി തമാശയായും പാതി കാര്യവുമായാണ് സ്‌റ്റൈറിസ് ട്വീറ്റ് ചെയ്തതെങ്കിലും ആരാധകര്‍ ഇത് ഏറ്റെടുത്തു കഴിഞ്ഞു. മത്സരത്തില്‍ 5 വിക്കറ്റിനാണ് മുംബൈ ബാംഗ്ലൂരിനെ കീഴ്‌പ്പെടുത്തിയത്.

165 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 19.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം ഭേദിക്കുകയായിരുന്നു. 79 റണ്‍സ് നേടി പുറത്താവാതെ നിന്ന സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ്പ് സ്‌കോറര്‍. ബാംഗ്ലൂരിനായി യുസ്വേന്ദ്ര ചഹാലും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ മുംബൈ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചു.

ഓസ്‌ട്രേലിയക്കെതിരായ ടി-20 ടീമിലേക്ക് സൂര്യകുമാറിനെ പരിഗണിക്കാതിരുന്നത് വലിയ വിവാദമായിരുന്നു. മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതിനെതിരെ മനോജ് തിവാരി, ഹര്‍ഭജന്‍ സിംഗ്, ഇന്ത്യന്‍ ക്യാപ്റ്റനും മുന്‍ മുഖ്യ സെലക്ടറുമായ ദിലീപ് വെങ്‌സാര്‍ക്കര്‍ തുടങ്ങിയവരൊക്കെ സെലക്ടര്‍മാരെ വിമര്‍ശിച്ച് രംഗത്തെത്തി.

യാദവിനെ തഴഞ്ഞത് എന്തിനെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സെലക്ടര്‍മാരോട് വിശദീകരണം തേടണമെന്ന് വെങ്‌സാര്‍ക്കര്‍ പറഞ്ഞു

You Might Also Like