റെയ്‌ന വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചേക്കും, ഇക്കാര്യം സംഭവിച്ചാല്‍
ഈ വര്‍ഷത്തെ ഓഗസ്റ്റ് 15 ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് ഒരിക്കലും മറക്കാനാകാത്ത ദിനമായിരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച നായകനേയും മികച്ച ഓള്‍റൗണ്ടറേയും ക്രിക്കറ്റ് ലോകത്തിന് നഷ്ടപ്പെട്ടു എന്ന വാര്‍ത്തായണ് ഓഗസ്റ്റ് 15നെ ശ്രദ്ദേയമാക്കിയത്. മഹേന്ദ്ര സിംഗ് ധോണിയും പിന്നാലെ സുരേഷ് റെയ്‌നയും ഒന്നിന് പിന്നാലെ ഒന്നായെ രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിമിക്കുകയായിരുന്നു.
ഇതില്‍ ധോണിയുടെ വിരമിക്കല്‍ അധികം വൈകാതെ ഉണ്ടായേക്കുമെന്ന് പലരും കരുതിയിരുന്നെങ്കിലും റെയ്നയുടെ വിരമിക്കല്‍ തീര്‍ത്തും അപ്രതീക്ഷിതായിരുന്നു. കാരണം കരിയറില്‍ ഇനിയും കുറച്ചു വര്‍ഷങ്ങള്‍ കൂടി ബാക്കിനില്‍ക്കെയാണ് 33ാം വയസ്സില്‍ റെയ്ന കളി മതിയാക്കിയത്.
എന്നാല്‍ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് റെയ്ന മടങ്ങിയെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചന. മുന്‍ ഇന്ത്യന്‍ പേസര്‍ ആര്‍പി സിങ് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
റെയ്നയുടെ വിരമിക്കലില്‍ സര്‍പ്രൈസായവരുടെ കൂട്ടത്തില്‍ താനുമുണ്ടെന്നു ആര്‍പി സിംഗ് പറയുന്നു. യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ തിളങ്ങിയാല്‍ റെയ്ന വിരമിക്കല്‍ പിന്‍വലിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സിംഗ് തുറന്ന് പറയുന്നു.
ജൂനിയര്‍ ക്രിക്കറ്റില്‍ റെയ്നയോടൊപ്പം ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. റെയ്നയുടെ വിരമിക്കലിനെക്കുറിച്ച് പറയുമ്പോള്‍ അതു വളരെ നേരത്തേ ആയിപ്പോയെന്നാണ് ആളുകളുടെ അഭിപ്രായം. ശാരീരികമായി താന്‍ എത്ര മാത്രം ഫിറ്റാണെന്ന് ഓരോരുത്തരും വ്യക്തിപരമായി സ്വയം ചിന്തിക്കണമെന്നാണ് തനിക്കു തോന്നുന്നത്. ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്താനുള്ള സാധ്യതയെക്കുറിച്ചും താരം ഗൗരവമായി ആലോചിക്കണം. ഇതാവാം റെയ്നയുടെ തീരുമാനത്തിനു പിന്നിലെന്നാണ് തനിക്കു തോന്നുന്നതെന്നു ആര്‍പി സിംഗ് കൂട്ടിച്ചേര്‍ത്തു.
2018ലായിരുന്നു റെയ്ന അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. പരിക്കുകളും മോശം ഫോമുമെല്ലാം താരത്തിന് ടീമില്‍ സ്ഥാനം നഷ്ടപ്പെടുത്തുകയായിരുന്നു.