സുരേഷ് റെയ്‌ന മുംബൈയില്‍ അറസ്റ്റില്‍, അമ്പരന്ന് ക്രിക്കറ്റ് ലോകം
മുന്‍ ഇന്ത്യയുടെ ഇടം കയ്യന്‍ ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്ന അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രി മുംബൈയില്‍ വെച്ചാണ് റെയന അറസ്റ്റിലായത്. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് സംഘടിപ്പിച്ച ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തതിനാണ് റെയ്‌നയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.
റെയ്‌നയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായാണ് സൂചന. തിങ്കളാഴ്ച രാത്രിയാണ് മുംബൈയിലെ ഒരു ക്ലബ്ബില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ താരത്തെ അറസ്റ്റ് ചെയ്തത്. സമയക്രമം പാലിക്കാതെയും കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചും നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തതാണ് റെയ്‌നയ്ക്ക് വിനയായത്.
സുരേഷ് റെയ്‌നയ്ക്ക് ഒപ്പം ഗായകന്‍ ഗുരു റാന്തവയും അറസ്റ്റില്‍ ആയിരുന്നു. മുംബൈ ഡ്രാഗണ്‍ ഫ്‌ലൈ ക്ലബില്‍ ആയിരുന്നു റെയ്ഡ്.
ഈ ക്ലബ് അനുവദിച്ച സമയവും കഴിഞ്ഞ് പ്രവര്‍ത്തിച്ചതും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും ആണ് പ്രശ്‌നമായത്.
റെയ്‌നയെയും ഗുരുവിനെയും ജാമ്യത്തില്‍ വിട്ടയച്ചു. ഐ പി സി സെക്ഷന്‍ 188, 269, 34 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് റെയനക്ക് എതിരെ കേസ് എടുത്തത്. മുംബൈ വിമാനത്താവളത്തിനു സമീപമുള്ള ഒരു ക്ലബ്ബിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടക്കുന്ന വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘം റെയ്‌ന ഉള്‍പ്പെടെ 34 പേരെ കസ്റ്റഡിയിലെടുത്തു.
ഗായകന്‍ ഗുരു രണ്‍ധാവ, ബോളിവുഡ് താരം ഹൃതിക് റോഷന്റെ മുന്‍ ഭാര്യ സുസെയ്ന്‍ ഖാന്‍ തുടങ്ങിയവരും അറസ്റ്റിലായ പ്രമുഖരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കു പുറമെ ക്ലബ്ബിലെ ഏഴു ജീവനക്കാരെയും പൊലീസ് പിടികൂടി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടയച്ചെന്നാണ് വിവരം.
ഒന്നര പതിറ്റാണ്ടോളം നീളുന്ന രാജ്യന്തര കരിയറിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് മുപ്പത്തിനാലുകാരനായ റെയ്‌ന വിരാമമിട്ടത്. ഇന്ത്യക്കായി 18 ടെസ്റ്റുകളിലും 226 ഏകദിനങ്ങളിലും 78 ട്വന്റി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. രാജ്യാന്തര ട്വന്റി20യില്‍ സെഞ്ച്വറ നേടിയ ആദ്യ ഇന്ത്യക്കാരനും റെയ്‌നയാണ്