ഓറഞ്ച് ക്യാപ്പ് പോരില്‍ നാടകീയ മാറ്റങ്ങള്‍, അപ്രതീക്ഷിത താരങ്ങളുടെ കടന്നുവരവ്, സഞ്ജുവിനെ വീഴ്ത്തി നരെയെന്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം കഴിഞ്ഞതോടെ റണ്‍വേട്ടക്കാര്‍ക്ക് നല്‍കുന്ന ഓറഞ്ച് ക്യാപ്പിനായുളള പോരാട്ടം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. മത്സരത്തില്‍ സെഞ്ച്വറി നേടിയ സുനില്‍ നരെയെനും ജോസ് ബട്‌ലറും കൂടി ഓറഞ്ച് ക്യാപ്പിനായുളള പോരിനെത്തിയതോടെ റണ്‍വേട്ടയില്‍ ഒന്നാമതത്താനുളള പോരാട്ടം കടുക്കുമെന്ന് ഉറപ്പായി.

അതേസമയം, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു താരം വിരാട് കോലി ഒന്നാമത് തുടുരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 20 പന്തില്‍ 42 റണ്‍സ് നേടിയതോടെ കോലിയുടെ ആകെ സമ്പാദ്യം 361 റണ്‍സായി. ഏഴ് മത്സരങ്ങളാണ് ആര്‍സിബി മുന്‍ ക്യാപ്റ്റന്‍ കളിച്ചത്. 72.20 ശരാശരിയും 147.34 പ്രവഹര ശേഷിയിലുമാണ് കോഹ്ലിയുടെ പോരാട്ടം.

അതെസമയം കൊല്‍ക്കത്തയ്‌ക്കെതിരെ കാര്യമായി ഒന്നും ചെയ്യാനാകാത്ത രാജസ്ഥാന്‍ റോയല്‍സ് നയാകന്‍ സഞ്ജു സാംസണ്‍ മൂന്നാം സ്ഥാനത്ത് നിന്നും പുറത്തായി. പകരം രാജസ്ഥാനെതിരെ സെഞ്ച്വറി നേടിയ സുനില്‍ നരെയെന്‍ മൂന്നാം സ്ഥാനത്തേയ്ക്ക് കുതിച്ചെത്തി. 276 റണ്‍സാണ് നരെയെന്റെ സമ്പാദ്യം.

കൊല്‍ക്കത്തക്കെതിരെ 12 റണ്‍സിന് പുറത്തായി സഞ്ജു സാംസണ്‍ നരെയ്‌നൊപ്പമുണ്ട്. മലയാളി താരത്തിനും 276 റണ്‍സാണുള്ളത്. 155.05 സ്ട്രൈക്ക് റേറ്റിലും 55.20 ശരാശരിയിലുമാണ് സഞ്ജുവിന്റെ നേട്ടം. എന്നാല്‍ നരെയ്‌നേക്കാള്‍ ഒരു ഇന്നിംഗ്‌സ് കൂടുതല്‍ സഞ്ജു കളിച്ചിട്ടുണ്ട്. സ്‌ട്രൈക്ക് റേറ്റിലും പിന്നീലാണ്. ഇതുതന്നെയാണ് കൊല്‍ക്കത്ത താരത്തെ മൂന്നാമതെത്തിച്ചത്.

നരെയെന്‍ മൂന്നാമതെത്തിയതോടെ 261 റണ്‍സ് സ്വന്തമാക്കിയ മുംബൈ താരം രോഹിത്ത് ശര്‍മ്മ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തളളപ്പെട്ടു. 255 റണ്‍സ് നേടിയിട്ടുളള ശുഭ്മാന്‍ ഗില്‍ ആണ് ആറാം സ്ഥാനത്ത്. 253 റണ്‍സുമായി എസ്ആര്‍എച്ച് താരം ഹെന്റിച്ച് ക്ലാസന്‍ ഏഴാമതെത്തി. എട്ടാം സ്ഥാനത്ത് ജോസ് ബട്‌ലറെത്തി എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

ആറ് മത്സരങ്ങള്‍ മാത്രം കളിച്ച ബട്ലര്‍ നിലവില്‍ 250 റണ്‍സുമായി എട്ടാം സ്ഥാനത്താണ്. ആറ് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബട്ലറുടെ ഇന്നിംഗ്സ്.

 

You Might Also Like