ബട്‌ലറെ ആഘോഷിക്കുമ്പോഴും നരെയെനെ മറക്കരുത്, അപൂര്‍വ്വ റെക്കോര്‍ഡുകളുമായി വിന്‍ഡീസ് താരം

മുഹമ്മദ് അലി ശിഹാബ്

ഐപിഎല്‍ ചരിത്രത്തില്‍ സെഞ്ചുറിയും 5ferഉം പേരിലുള്ള ഏക താരം – സുനില്‍ ഫിലിപ്പ് നരൈന്‍.’

ഹാട്രിക്കും ഉണ്ട് കക്ഷിക്ക്, ഐപിഎല്ലില്‍ സെഞ്ചുറിയും ഹാട്രിക്കും പേരിലുള്ള മൂന്നാമന്‍ എന്നു പറയാം. നിര്‍ഭാഗ്യമെന്ന് പറയട്ടെ, നരൈന്‍ ഈ മൂന്നു നേട്ടങ്ങള്‍ (സെഞ്ചുറി, 5fer & ഹാട്രിക്ക്) സ്വന്തമാക്കുമ്പോളും കൊല്‍ക്കത്ത ആ മത്സരങ്ങളില്‍ പരാജയപ്പെടുന്നുണ്ട്.

നരൈന്റെ പേരിലുള്ള ചില സ്റ്റാറ്റ്‌സ് or facts കൂടി ഷെയര്‍ ചെയ്യാം,

– ടി20 ക്രിക്കറ്റില്‍ ആദ്യ സെഞ്ചുറി കണ്ടെത്താന്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം, 504 മത്സരങ്ങള്‍.
– ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന 50ാം താരം
– പ്രൊഫഷണല്‍ ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി ഐപിഎല്ലിലൂടെ കണ്ടെത്തുന്ന ആദ്യ ഫോറിന്‍ താരം.
– കൊല്‍ക്കത്തക്ക് വേണ്ടി കൊല്‍ക്കത്തയില്‍ വെച്ച് സെഞ്ചുറി നേടുന്ന ആദ്യ താരം.
– ടി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടിയ മത്സരത്തിലും 5fer നേടിയ മത്സരത്തിലും പരാജയപ്പെട്ട രണ്ടു താരങ്ങളിലൊരാള്‍.
– ഐപിഎല്ലില്‍ ഒരു മത്സരത്തില്‍ തന്നെ സെഞ്ചുറിയും വിക്കറ്റും ക്യാച്ചും സ്വന്തമാക്കുന്ന ആദ്യ താരം.

ഐപിഎല്ലില്‍ 168 മത്സരങ്ങളില്‍ പന്തെറിഞ്ഞിട്ടും ഒരിക്കല്‍ പോലും 50+ റണ്‍സ് വഴങ്ങിയിട്ടില്ലാത്ത സുനില്‍ നരൈന്‍ തന്റെ കന്നി ഐപിഎല്‍ മത്സരം കളിക്കുന്നത് ഇന്നലെ സെഞ്ചുറി നേടിയ രാജസ്ഥാനെതിരെ തന്നെയാണ്, അന്ന് ബാറ്റിങ്ങിനിറങ്ങുന്നത് പത്താമനായി.

അതു പോലെ ആള്‍ ഏപ്രില്‍ 16 എന്ന ഡേറ്റിലാണ് തന്റെ സെഞ്ചുറിയും ഹാട്രിക്കും കരസ്ഥമാക്കുന്നത്, 5fer വരുന്നത് ഏപ്രില്‍ 15ന്. ബ്രണ്ടന്‍ മക്കല്ലം 2008 ഏപ്രില്‍ 18ന് ആദ്യ സെഞ്ചുറി നേടിയതിന് ശേഷം ഏകദേശം 15 വര്‍ഷം സെഞ്ചുറി ക്ഷാമം നേരിട്ട കൊല്‍ക്കത്തയ്ക്ക് വേണ്ടി അത് വെങ്കടേഷ് അയ്യര്‍ നേടിയെടുക്കുന്നത് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 16ന്.

ഹാട്രിക്കും സെഞ്ചുറിയും നേടിയ ഒരു താരമാണ് രോഹിത് ശര്‍മ. രോഹിതും നരൈനെ പോലെ ഹാട്രിക്കിന് ശേഷമാണ് തങ്ങളുടെ മെയ്‌ഡെന്‍ ഐപിഎല്‍ സെഞ്ചുറി നേടുന്നത്, ഇരുവരും നേട്ടത്തിലെത്തുന്നത് ഈഡനില്‍ വെച്ച് 2012ല്‍ രോഹിത്ത് 109 റണ്‍സ് നേടി.

 

You Might Also Like