ബംഗ്ലാദേശ് ടീമിന്റെ കോച്ചായി ഇന്ത്യന്‍ ഓള്‍റൗണ്ടറെ നിയമിച്ചു, തകര്‍പ്പന്‍ നീക്കം

ബംഗ്ലദേശ് ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശ്രിധരന്‍ ശ്രീരാമിനെ നിയമിച്ചു. ഏഷ്യ കപ്പിലും ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിലും ശ്രീധരന്‍ ശ്രീരാം ബംഗ്ലദേശ് താരങ്ങളെ പരിശീലിപ്പിക്കും. ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

പുതിയ ചിന്താഗതിയുമായാണ് ടീം മുന്നോട്ടുപോകുന്നതെന്നും ലോകകപ്പ് ക്രിക്കറ്റ് വരെയാണ് ശ്രിധരന്‍ ശ്രീറാമിന്റെ ചുമതലയെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ അറിയിച്ചു. അതേസമയം ബംഗ്ലദേശ് ടെസ്റ്റ് ടീമിനെ ദക്ഷിണാഫ്രിക്കക്കാരനായ റസ്സല്‍ ഡൊമിനിഗോ തന്നെ തുടര്‍ന്നും പരിശീലിപ്പിക്കും.

2000 മുതല്‍ 2004 വരെ ഇന്ത്യയ്ക്കായി എട്ട് ഏകദിന മത്സരങ്ങളിലാണ് ശ്രീറാം ഇന്ത്യയ്ക്കായി കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിലും ശ്രീറാം തിളങ്ങി. തമിഴ്‌നാടിനു വേണ്ടിയും മഹാരാഷ്ട്രയ്ക്കായും കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ഒരു സീസണില്‍ ആയിരത്തിനു മുകളില്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ മാത്രം താരമാണു ശ്രീറാം.

ഓസ്‌ട്രേലിയയുടെ സ്പിന്‍ ബോളിങ് പരിശീലകനായി ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു. മുഖ്യപരിശീലകനായ ഡാരന്‍ ലേമാനു കീഴിലാണ് ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തിച്ചത്. ഐപിഎല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

You Might Also Like