ആ ഇന്ത്യന്‍ പയ്യനില്‍ ഭയത്തിന്റെ ഒരംശമില്ല, ദാ ഒരു ‘കംപ്ലീറ്റ് ബാറ്റ്‌സ്മാന്‍’

പ്രണവ് തെക്കേടത്ത്

ക്രീസ് വിട്ടിറങ്ങി ഫാസ്റ്റ് ബോളേഴ്‌സിനെ സൈറ്റ് സ്‌ക്രീനിനു മുകളിലൂടെ തൂക്കുന്നൊരു സച്ചിനുണ്ടായിരുന്നു അതെ ആ വിശ്വവിഖ്യാതമായ സ്ട്രൈറ്റ് ഡ്രൈവിന് മുന്നേ ഇഷ്ടപ്പെട്ടിരുന്നത് ആ മാസ്റ്റര്‍ പീസ് ഷോട്ടായിരുന്നു ,അയാള്‍ക്കൊപ്പം ഓഫ് സൈഡില്‍ നിരത്തി വെച്ചിരിക്കുന്ന ഫീല്‍ഡേഴ്‌സിനെ ഒന്നനങ്ങാന്‍ പോലും അനുവദിക്കാതെ കണ്ണിനെ കുളിരണിയിക്കുന്ന ദാദയുടെ ഓഫിലൂടെയുള്ള ഡ്രൈവുകളുണ്ട് ….

പിന്നീട് എന്നും ഇന്ത്യന്‍ ബാറ്‌സ്മാന്മാരെ തകര്‍ക്കാന്‍ എതിര്‍ ടീം ഫാസ്റ്റ് ബോളേഴ്സ് ഉപയോഗിക്കുന്ന ഷോര്‍ട് പിച്ച് ബോളുകളെ പുള്‍ ഷോട്‌സിലൂടെ സ്റ്റാന്‍ഡ്സിലേക്കെത്തിക്കുന്ന രോഹിത് അത്ഭുതപെടുത്തുന്നുണ്ട് …

വിരാടിലേക്ക് വരുമ്പോള്‍ ആ ഫ്‌ലിക്ക് ഷോട്ടുകളും ,ആ കവര്‍ ഡ്രൈവും ഹൃദയത്തെ കീഴടക്കുന്നുണ്ട് ….

ഇവര്‍ക്കിടയിലേക്ക് ശുബ്മാന്‍ ഗില്ലും കടന്നു വരുകയാണ് ,ആ പയ്യനില്‍ ഒരല്പം പോലും ഭയത്തിന്റെ അംശമില്ല ,ആ സിംപിള്‍ ടെക്‌നിക്കില്‍ വിശ്വസിച്ചു കൊണ്ട് അയാള്‍ കളിക്കുന്ന ആ ബാക്ക് ഫൂട് പഞ്ചുകള്‍ ഹൃദയത്തെ വല്ലാതെ സ്പര്ശിക്കുന്നുണ്ട് , ഫാസ്റ്റ് ബോളേഴ്‌സിനെയും സ്പിന്നേഴ്സിനെയും ഒരുപോലെ നേരിടുന്ന ആ ഈസിനെസ്സ് ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്നുണ്ട് , തലയെടുക്കാന്‍ വരുന്ന ഷോര്‍ട് പിച്ച് ബോളുകളെ ദാര്‍ഷ്ട്യത്തോടെ ഗാലറിയിലേക്ക് പറത്തി വിടുമ്പോള്‍ അയാളിലൊരു കമ്പ്‌ലീറ്റ് ബാറ്‌സ്മാനെ സ്വപ്നം കാണുകയാണ് …

തന്റെ ചെറിയ കരിയറില്‍ തന്നെ ക്രിക്കററ് ലോകം കണ്ട മികച്ചവരെ പോലും അയാളുടെ ഫാന്‍ ആക്കി മാറ്റുകയാണ് ,നിക്ക് നൈറ്റ് അയാളെ വരുന്ന കാലഘട്ടത്തിലെ മികച്ച ഓപ്പണര്‍ എന്നുള്ള പദവി അലങ്കരിക്കേണ്ടവന്‍ എന്ന വിശേഷണ മാണ് ചാര്‍ത്തി നല്‍കുന്നത് ..

തന്റെ ആദ്യ വിദേശ ടൂറില്‍ തന്നെ അയാള്‍ ആ ഓപ്പണിങ് സ്ഥാനം ഉറപ്പിക്കുകയാണ് ,ഇന്ത്യയില്‍ കളിക്കുന്ന ആദ്യ ടെസ്റ്റില്‍ തന്നെ അര്‍ധസെഞ്ച്വറി സ്വന്തമാക്കുകയാണ് ….

‘The next big thing in indian cricket ‘ എന്ന വാചകം ഉപയോഗിക്കാന്‍ പേടിയാണ് ആ വിശേഷണം ലഭിച്ച പലരും പാതിവഴിയില്‍ അവസാനിച്ചിട്ടുണ്ട് , പക്ഷെ ഗില്‍ ഉയരുമെന്ന് പ്രതീക്ഷിക്കാം ..അടുത്ത തലമുറയുടെ ആരാധന പത്രമാവുമെന്ന് സ്വപ്നം കാണാം …..

കടപ്പാട്: സ്‌പോട്‌സ് ഡിപ്പോട്ടേഴ്‌സ്

 

You Might Also Like