ശരിക്കും രാജാവ്, സഞ്ജുവിനെ തേടി തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍, ഇനിയാര്‍ക്ക് ഇവനെ മാറ്റിനിര്‍ത്താനാകും

ഐപിഎല്‍ 15ാം സീസണില്‍ അഭിമാനകരമായ മുന്നേറ്റമാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് കാഴ്ച്ചവെക്കുന്നത്. ബാറ്റ് കൊണ്ടും മൈതാനത്തും മുന്നില്‍ നിന്നും നയിക്കുന്ന സഞ്ജു സാംസണ്‍ സീസണില്‍ രാജസ്ഥാന്റെ വിജയത്തിലെ നിര്‍ണ്ണായക അടിത്തറയാണ്.

ഒരു തട്ടുപൊളിപ്പന്‍ ഐപിഎല്‍ താരത്തില്‍ നിന്ന് ലക്ഷണമൊതൊരു കളിക്കാരനായി സഞ്ജു ഇതിനോടകം വളര്‍ന്ന് കഴിഞ്ഞു. അക്കാര്യം വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ടി20 ക്രിക്കറ്റില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ താരങ്ങളില്‍ 2020 മുതല്‍ ഏറ്റവും അധികം റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നത് സഞ്ജു സാംസനാണ്. 39 ഇന്നിംഗ്‌സില്‍ 148.48 സ്‌ട്രൈക്ക് റേറ്റില്‍ 37.47 ശരാശരിയില്‍ 1274 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. 10 അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെയാണ് സഞ്ജുവിന്റെ ഈ നേട്ടം. മൂന്നാം നമ്പറില്‍ ഏറ്റവും അധികം സ്‌ട്രൈക്ക് റേറ്റ് ഉളളതും സഞ്ജുവിനാണ്.

47 ഇന്നിംഗ്‌സില്‍ നിന്ന് 1241 റണ്‍സ് നേടിയിട്ടുളള ഡേവിഡ് മലാനാണ് രണ്ടാം സ്ഥാനത്ത്. കോളിന്‍ മുണ്ട്രോ, ഹൈദര്‍ അലി, മിച്ചല്‍ മാര്‍ഷ് എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനത്തുളള മറ്റ് താരങ്ങള്‍.

ആറാം സ്ഥാനത്തുളള സൂര്യകുമാര്‍ യാദവാണ് പട്ടികയില്‍ ഇടംപിടിച്ച് മറ്റൊരു ഇന്ത്യന്‍ താരം. ഏഴാം സ്ഥാനത്ത് വിരാട് കോഹ്ലും ഒന്‍പതാം സ്ഥാനത്ത് ശ്രേയസ് അയ്യരും പട്ടികയിലുണ്ട്.

ഇതിന് പുറമെ, ഓപ്പണറല്ലാതെ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം (39 ഇന്നിംഗ്സില്‍ നിന്നും 1180) മിഡില്‍ ഓവറുകളില്‍ ഏറ്റവുമധികം റണ്ണടിച്ച താരം (31 കളിയില്‍ നിന്നും 815) സ്പിന്‍ ബൗളര്‍മാര്‍ക്കെതിരെ ഏറ്റവും പ്രഹരശേഷിയുള്ള രണ്ടാമത്തെ താരം (സ്ട്രൈക്ക് റേറ്റ് 154.39) തുടങ്ങിയ നേട്ടങ്ങള്‍ സഞ്ജുവിന്റെ പേരിലാണ്.

 

You Might Also Like