എടുക്ക് ഭായ് റിവ്യൂ, ഷഹ്ബാസിന് കന്നി വിക്കറ്റ് സമ്മാനിച്ചത് സഞ്ജുവിന്റെ ഇടപെടല്‍

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ ഷഹ്ബാസ് അഹമ്മദിന് കന്നിവിക്കറ്റ് സമ്മാനിച്ച് സമ്മാനിച്ചത് മലയാളി താരം സഞ്ജു സാംണിന്റെ ഇടപെടല്‍ കൊണ്ട്. രണ്ടാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന മലാന്‍ – റീസെ ഹെന്റിക്‌സ് കൂട്ടുകെട്ട് പൊളിച്ചത് ഷഹ്ബാസ് അഹമ്മദായിരുന്നു.

ഷഹ്ബാസ് അഹമ്മദിന്റെ പന്തില്‍ മലാന്‍ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. എന്നാല്‍ അമ്പയര്‍ ഔട്ട് അനുവദിച്ചില്ല. ഇതോടെ സഞ്ജുവിന്റെ അഭിപ്രായം തേടിയ ക്യാപ്റ്റന്‍ ധവാനോട് വിക്കറ്റ് തന്നെയാണെന്ന് സഞ്ജു തീര്‍ത്ത് പറഞ്ഞു. ഇതോടെ ധവാന്‍ ഡിആര്‍എസ് ചലഞ്ച് ചെയ്യുകയായിരുന്നു.

മൂന്നാം അമ്പയറുടെ പരിശോധനയില്‍ മലാന്‍ എല്‍ബി വിക്കറ്റില്‍ കുടുങ്ങിയതാണെന്ന് വ്യക്തമായി. 25 റണ്‍സാണ് മലാന്‍ സ്വന്തമാക്കിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 278 റണ്‍സാണ് സ്വന്തമാക്കിയത്. അര്‍ധ സെഞ്ച്വറി നേടിയ റീസ ഹെന്റിക്‌സും എയ്ഡന്‍ മാര്‍ക്കരവുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. റീസാ ഹെന്റിക്‌സ് 76 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം 74 റണ്‍സാണ് സ്വന്തമാക്കിയത്. മാര്‍ക്കരം ആകട്ടെ 89 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 79 റണ്‍സും നേടി.

ഡേവിഡ് മില്ലര്‍ 34 പന്തില്‍ നാല് ഫോറടക്കം 35 റണ്‍സുമായി പുറത്താകാതെ നിന്നു. ഹെന്റിച്ച് ക്ലാസന്‍ 26 പന്തില്‍ 30ഉം ജന്നെമാന്‍ മലാന്‍ 31 പന്തില്‍ 25 റണ്‍സും സ്വന്തമാക്കി. ക്വിന്റണ്‍ ഡികോക്ക് (5), വെയ്ന്‍ പാര്‍നെല്‍ (16), കേശവ് മഹാരാജ് (5) എന്നിങ്ങനെയാണ് മറ്റ് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരുടെ പ്രകടനം.

ഇന്ത്യയ്്ക്കായി പേസര്‍ മുഹമ്മദ് സിറാജ് തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചു. 10 ഓവറില്‍ ഒരു മെയ്ഡിന്‍ അടക്കം 38 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് സിറാജ് നേടിയത്. വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, കുല്‍ദീപ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

You Might Also Like