ലോകകപ്പുമില്ല ഏഷ്യന്‍ ഗെയിംസുമില്ല, സഞ്ജുവിന് ഒടുവില്‍ കരിയര്‍ എന്‍ഡ്

ലോകകപ്പിനുളള ഇന്ത്യന്‍ ടീമില്‍ നിന്ന് മലയാളി താരം സഞ്ജു വി സാംസണ്‍ പുറത്തായി എന്ന് ഉറപ്പായതോടെ കേരള താരത്തിന്റെ ഭാവി തന്നെ ചോദ്യം ചിഹ്നമായി മാറിയിരിക്കുകയാണ്. ലോകകപ്പിനുളള ഇന്ത്യന്‍ ടീമില്‍ കളിക്കാനാകുമെന്ന് പ്രതീക്ഷ അര്‍പ്പിച്ച് കരിയര്‍ മുന്നോട്ടേയ്ക്ക് കൊണ്ട് പോയ മലയാളി താരത്തിന് മുന്നില്‍ ഇനി വഴിയെന്തെന്ന് വ്യക്തമല്ല. അഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ച പോകുക മാത്രമാണ് സഞ്ജുവിന് മുന്നില്‍ ശേഷിയും ഏക ഓപ്ഷന്‍.

ഇതോടെ ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണ്‍ ഏതാണ്ട് പുറത്തായതായി ഉറപ്പായി. ലോകകപ്പ് ടീമില്‍ ഇടംപിടിയ്ക്കുമെന്ന് പ്രതീക്ഷിച്ച സഞ്ജുവിന് അതിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല കഴിവ് തെളിക്കാന്‍ സുവര്‍ണാവസരമായ ഏഷ്യന്‍ ഗെയിംസിലും കളിക്കാനാകാത്ത സ്ഥിതിയാണ് ഉളളത്. ഏഷ്യന്‍ ഗെയിംസിനുളള ഇന്ത്യന്‍ ടീമിനെ ഇതിനോടകം തന്നെ തെരഞ്ഞെടുത്ത് കഴിഞ്ഞിട്ടുണ്ട്.

ഒരുപക്ഷെ സഞ്ജു ലോകകപ്പ് പദ്ധതികളില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസിനുളള ഇന്ത്യന്‍ ടീമിനെ നയിക്കാനുളള അവസരമെങ്കിലും ലഭിക്കുമായിരുന്നു. എന്നാല്‍ ഏഷ്യാ കപ്പില്‍ ബാക്ക് അപ്പ് ആയി ഒതുങ്ങിപ്പോയ സഞ്ജു ലോകകപ്പ് ടീമിലും ഇടംപിടിക്കില്ലെന്ന് ഉറപ്പായതോടെ കരിയറില്‍ വല്ലാത്ത അനിശ്ചിതത്തിലേക്ക് വീണിരിക്കുകയാണ്.

ഇനി ഇന്ത്യയുടെ നീല ജഴ്‌സിയില്‍ സഞ്ജു കളിക്കണമെങ്കില്‍ അത്ഭുതങ്ങല്‍ സംഭവിക്കണം. ജിതേഷ് ശര്‍മ്മയെ പോലുളള താരങ്ങള്‍ ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചാല്‍ പകരക്കാരനായി പോലും സഞ്ജുവിന് പിന്നെ ഇന്ത്യന്‍ ടീമിന്റെ വാതില്‍ തുറക്കപ്പെടില്ല.

ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാനാകാതെ പോയതാണ് സഞ്ജുവിന് കരിയറില്‍ ഇത്ര വലിയ തിരിച്ചടിയേല്‍ക്കാന്‍ കാരണം. അന്ന് ഇഷാന്‍ കിഷന്‍ ലഭിച്ച മൂന്ന് ഏകദിനത്തിലും അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ സഞ്ജുവിന് രണ്ടവസരത്തില്‍ ഒരു അര്‍ധ സെഞ്ച്വറി നേടി പിടിച്ചുനിന്നിരുന്നു. എന്നാല്‍ ടി20 പരമ്പരയില്‍ അഞ്ചവസരം കിട്ടിയിട്ടും സഞ്ജുവിന് കാര്യമായി മുതലാക്കാനായില്ല. ഇതാണ് പൊതുവെ മലയാളി ക്രിക്കറ്റ് താരത്തോട് ഒട്ടും പഥ്യമില്ലാത്ത ഇന്ത്യന്‍ മാനേജുമെന്റിന് സഞ്ജുവിന് പുറത്താക്കാന്‍ കിട്ടിയ സുവര്‍ണാവസരമായി മാറിയത്.

You Might Also Like