സഞ്ജുവിനൊപ്പം പണിയെടുക്കുന്നത് പ്രിവിലേജ്, തുറന്ന് പറഞ്ഞ് സംഗ, ആദരമായി രാജസ്ഥാന്‍

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ് ആദരവുമായി രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണിനേ കുറിച്ച് സഹതാരങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫും സംസാരിക്കുന്ന വീഡിയോയാണ് രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ചിരിക്കുന്നത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് രാജസ്ഥാന്‍ ഈ വീഡിയോ പങ്കുവെച്ചത്.

ഈ വീഡിയോയില്‍ റിയാഗ് പരാഗ്, യുസ് വേന്ദ്ര ചഹല്‍, കുമാര സംഗക്കാര തുടങ്ങിവര്‍ സംസാരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സഞ്ജു രാജസ്ഥാന്‍ നായകനായി അന്‍പത് മത്സരങ്ങള്‍ തികച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ വീഡിയോ രാജസ്ഥാന്‍ പങ്കുവെച്ചിരിക്കുന്നത്.

അതെസമയം ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് കാഴ്ച്ചവെക്കുന്നത്. ഐപിഎല്ലില്‍ നിലവില്‍ കളിച്ച അഞ്ച് മത്സരത്തില്‍ നാലിലും രാജസ്ഥാന്‍ റോയല്‍സ് വിജയിച്ചിരുന്നു.

You Might Also Like