സഞ്ജുവിന് രാജസ്ഥാന്‍ റോയല്‍സില്‍ നിര്‍ണ്ണായക ചുമതല

Image 3
CricketIPL

ഐ.പി.എല്‍ പുതിയ സീസണിന് മുന്നോടിയായുള്ള ഒരുക്കത്തിലാണ് ടീമുകള്‍. യു.എ.ഇയിലെത്തി ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ടീമുകള്‍ പരിശീലനത്തിലാണ്. ഇപ്പോഴിതാ സീസണ് മുന്നോടിയായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും മലയാളിയുമായ സഞ്ജു സാംസണ് ടീമില്‍ അധിക ചുമതല നല്‍കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്.

ടീമിന്റെ ലീഡര്‍ഷിപ്പ് ഗ്രൂപ്പില്‍ സഞ്ജുവിനെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ് റോയല്‍സ്. ടീമിലെ പുതുമുഖ താരങ്ങള്‍ക്ക് ഉപദേശവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുക എന്നതാണ് സഞ്ജുവിന്റെ ഉത്തരവാദിത്വം. ഇതിനായി സഞ്ജുവിനൊപ്പം റോബിന്‍ ഉത്തപ്പ, ജയദേവ് ഉനദ്കട് തുടങ്ങിയവരുമുണ്ട്.

രാജസ്ഥാന്‍ റോയല്‍സ് ഏറെ പ്രതീക്ഷവെയ്ക്കുന്ന താരമാണ് സഞ്ജു സാംസണ്‍. 93 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 2209 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. അതില്‍ രണ്ട് സെഞ്ച്വറിയും 10 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടും.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് സഞ്ജു. സെപ്റ്റംബര്‍ 19-ന് യു.എ.ഇയിലാണ് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ 10-നാണ് ഫൈനല്‍. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍