സഞ്ജുവിന്റെ തകര്‍പ്പന്‍ വെടിക്കെട്ട് പാഴായി, ഉത്തപ്പയുടെ ടീമിനോട് തോറ്റു

ഐപിഎല്ലിലെ പുതിയ സീസണിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് പരിശീലന മത്സരം സംഘടിപ്പിച്ചു. മലയാളി താരം സഞ്ജു സാംസണിന്റേയും റോബിന്‍ ഉത്തപ്പയുടേയും നേതൃത്വത്തിലായിരുന്നു രണ്ടു ടീമുകളായി രാജസ്ഥാന്‍ റോയല്‍സ് ഏറ്റുമുട്ടിയത്. ആവേശകരമായ മത്സരത്തി്ല്‍ ഉത്തപ്പ നയിച്ച ടീം രണ്ട് റണ്‍സിന് വിജയിച്ചു.
ആദ്യം ബാറ്റു ചെയ്ത ഉത്തപ്പയുടെ ടീം നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് അടിച്ചെടുത്തു. ടീമിനായി മനന്‍ വോഹ്‌റ (27 പന്തില്‍ 56), രാഹുല്‍ ടെവാത്തിയ (32 പന്തില്‍ 59) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. അങ്കിത് രാജ്പുത് 29 റണ്‍സ് വഴങ്ങി രണ്ടും കാര്‍ത്തിക് ത്യാഗി 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റുമെടുത്തു.
മറുപടി ബാറ്റിംഗില്‍ സഞ്ജുവിന്റെ ടീം വീജയത്തിന് മൂന്ന് റണ്‍സ് അകലെ വീണു. യശ്വസി ജയ്‌സ്വാള്‍ 22 പന്തില്‍ 37 റണ്‍സെടുത്തു. ജയ്സ്വാള്‍ മടങ്ങിയതിനു പിന്നാലെ ഉത്തരവാദിത്വം ഏറ്റെടുത്ത സഞ്ജു 34 പന്തില്‍ 55 റണ്‍സെടുത്തു. 45 പന്തില്‍ 57 റണ്‍സെടുത്ത അനൂജ് റാവത്ത് സഞ്ജുവിന് ഉറച്ച പിന്തുണ നല്‍കി.
ആറുമാസത്തോളം കളത്തിലിറങ്ങാത്തതിന്റെ ആലസ്യം തീര്‍ക്കാന്‍ പരിശീലനം മാത്രം പോരാ സന്നാഹ മത്സരങ്ങളും നടത്തണമെന്ന ആവശ്യവുമായി ടീമുകള്‍ നേരത്തെ ബി.സി.സി.ഐയെ സമീപിച്ചിരുന്നു. എന്നാല്‍ ആ നീക്കം ഫലം കണ്ടില്ല. ആ സാഹചര്യത്തില്‍ അക്കാര്യം സ്വയമേ നടപ്പിലാക്കിയിരിക്കുകയാണ് ടീമുകള്‍. നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇത്തരത്തില്‍ പരിശീലന മത്സരം നടത്തിയിരുന്നു.