അഭിമാനം ആണ് ഇയാളെയോര്‍ത്തു, പക്ഷെ മുട്ടുന്യായം പറഞ്ഞ് പന്തും രാഹുലുമെല്ലാം ലോകകപ്പ് കളിയ്ക്കും

അജ്മല്‍ നിഷാന്ത്

77 ആവറേജില്‍ 385 റണ്‍സ്..

ഇമ്മാതിരി സ്ഥിരത ഒക്കെ മതിയോ എന്തോ ഇവിടെ ഉള്ള ഇങ്ങേര്‍ എന്ത് ചെയ്താലും കുറ്റം കണ്ടു പിടിക്കുന്ന ടീമുകള്‍ക്ക്

11 ബോള്‍ 12 നിന്ന് പിന്നുള്ള 20 ബോള്‍ 59 റണ്‍സ്. എജ്ജാതി acceleration. അതും ഗ്യാപ് ഒക്കെ എന്ത് കൂള്‍ ആയാണ് ഇങ്ങേര്‍ കണ്ടെത്തുന്നത്. അവസാന ഓവറുകള്‍ ബിഷ്‌ണോയിയെ ഇട്ടു കളി പിടിക്കാന്‍ വെച്ചിരുന്ന രാഹുലിന്റെ സ്വപ്നത്തെ ആദ്യ ഓവറില്‍ 16 റണ്‍സ് എങ്ങാണ്ടേ അടിച്ചു ആണ് ഇങ്ങേര്‍ തകര്‍ക്കുന്നത്. സ്പിന്‍ നു എതിരെ ഒക്കെ എജ്ജാതി കോണ്‍ഫിഡന്‍സ്.

പക്ഷെ കളിക്കുന്ന പൊസിഷന്റെ പേര് പറഞ്ഞു ഇയാള്‍ക്കു മുകളില്‍ പന്തും രാഹുലും ഒക്കെ ലോകകപ്പ് കളിക്കും. ഓറഞ്ച് ക്യാപ് ലിസ്റ്റില്‍ 385 റണ്‍സ് അതും 160+ സ്‌ട്രൈക്ക് റേറ്റില്‍ 77 ആവറേജില്‍ രണ്ടാം സ്ഥാനത് അതും ഒന്‍പത് മത്സരത്തില്‍ നാലും നോട്ടൗട്ട് ആയി നിന്ന്..

ക്യാപ്റ്റന്‍ ആണ് അഭിമാനം ആണ് ഇയാളെയോര്‍ത്തു

 

You Might Also Like