50 ലക്ഷത്തിന് കിട്ടിയ പൊന്മുട്ടയിടുന്ന താറാവ്, വീണ്ടും നിശബ്ദ ഹീറോയായി സന്ദീപ്

ടോണി ജോര്‍ജ്

പത്തൊന്‍പതാം ഓവറില്‍ പതിനഞ്ച് റണ്‍സ് കിട്ടി.

മൊത്തത്തില്‍ നോക്കുമ്പോള്‍ നാല് ഓവറില്‍ വിക്കറ്റ് വീഴ്ത്താതെ 36 റണ്‍സ് വഴങ്ങിയിട്ട് ഉണ്ടെങ്കിലും എറിഞ്ഞ ആദ്യ ഓവറില്‍ വിക്കറ്റ് വീഴ്ത്താതെ തന്നെ കളി രാജസ്ഥാന്റെ കണ്‍ട്രോളിലേക്ക് എത്തിച്ചത് സന്ദീപ് ശര്‍മ്മയാണ്..

ആദ്യ പത്ത് ഓവറില്‍ ഡല്‍ഹി 90 റണ്‍സോളം നേടുന്നു..

വാര്‍ണര്‍-പന്ത് പാര്‍ട്ട്ണര്‍ഷിപ്പ് സെറ്റായി നിന്ന സമയം. കളി ഡല്‍ഹിക്ക് എന്ന തോന്നിച്ച സമയം.. സന്ദീപ് ശര്‍മ്മ പതിനൊന്നാം ഓവര്‍ എറിയുന്നു.

ആ ഓവറില്‍ വെറും നാല് റണ്‍സ് മാത്രം നല്‍കുന്നു.. ഡല്‍ഹി ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രഷര്‍ ആകുന്നു..

അടുത്ത ഓവര്‍ എറിഞ്ഞത് ആവേഷ് ഖാന്‍.. വാര്‍ണറിന്റെ ബാറ്റിന്റെ ഔട്ട് സൈഡ് എഡ്ജില്‍ കൊണ്ട ബോള്‍ സന്ദീപിന്റെ അടുത്തേക്ക്..മനോഹരമായ രീതിയില്‍ സന്ദീപ് ക്യാച്ച് പൂര്‍ത്തിയാക്കുന്നു.

You Might Also Like