സഹലിന്റേയും റാഫിയുടേയും വിയര്‍പ്പ് പുരണ്ട ജെഴ്‌സി, മലബാര്‍ നല്‍കിയത് ലക്ഷങ്ങള്‍

മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദിന്റേയും മുഹമ്മദ് റാഫിയുടേയും ജേഴ്‌സി ലേലം ചെയ്ത് സംഭരിച്ചത് ലക്ഷങ്ങള്‍. കോവിഡ് പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാ നിധിയിലേക്ക് പണം സ്വരൂപിക്കാനാാണ് താരങ്ങക്കുടെ ജേഴ്‌സി കഴിഞ്ഞ ദിവസങ്ങളില്‍ ലേലം ചെയ്യ്തത്.
ഡി വൈ എഫ് ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റി മുഹമ്മദ് റാഫിയുടെ ഇന്ത്യന്‍ ജേഴ്‌സിയും, പയ്യന്നൂര്‍ ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹലിന്റെ ഇന്ത്യന്‍ ജേഴ്‌സിയുമാണ് ലേലത്തില്‍ വെച്ചത്.
ഈ രണ്ട് ജേഴ്‌സിയും കൂടെ മലബാര്‍ നല്‍കിയത് നാലര ലക്ഷത്തിന് അടുത്ത് ധനസഹായമാണ്.
ഏഷ്യന്‍ കപ്പില്‍ റാഫി അണിഞ്ഞ ജേഴ്‌സി ലേലത്തിന് പോയത് 244432 രൂപയ്ക്ക് ആണ്. ജേഴ്‌സി സ്വന്തമാക്കിയത് എഫ് സി ബ്രദേഴ്‌സ് ഒളവറയും. സഹലിന്റെ ജേഴ്‌സി ലേലത്തില്‍ പോയത് 202005രൂപയ്ക്ക് ആണ്. ഗ്രേറ്റ് കവ്വായി സ്‌പോര്‍ട്‌സ് ക്ലബാണ് ജേഴ്‌സി സ്വന്തമാക്കിയത്. രണ്ട് ജേഴ്‌സിയില്‍ നിന്ന് ലഭിച്ച ലേലത്തുകയും കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.