നിരാശ സഹിക്കാനാകാതെ ഒറ്റക്കിരുന്ന് കോഹ്ലി, ഡ്രെസ്സിംഗ് റൂമില്‍ പോയി ആശ്വസിപ്പിച്ച് സഞ്ജു

Image 3
Uncategorized

ഐപിഎല്‍ 17ാം സീസണിലെ ആദ്യ സെഞ്ച്വറി നേടാനായെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്ലി മത്സരം അവസാനിച്ചപ്പോള്‍ നിരാശയിലേക്ക് കൂപ്പുകുത്തി. മത്സരത്തില്‍ വലിയ തോല്‍വി വഴങ്ങിയതാണ് കോഹ്ലിയെ നിരാശപ്പെടുത്തിയത്. സീസണിലെ തങ്ങളുടെ നാലാമത്തെ തോല്‍വിയാണ് ബാംഗ്ലൂര്‍ നേരിട്ടത്.

ജോസ് ബട്ട്ലറുടെ വെടിക്കെട്ട് സെഞ്ചുറിയുടേയും നായകന്‍ സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ചുറിയുടേയും കരുത്തില്‍ രാജസ്ഥാന്‍ വിജയം നേടുകയായിരുന്നു. ആറ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം. മത്സര ശേഷം ബാംഗ്ലൂര്‍ പങ്കുവച്ച വീഡിയോ ഇപ്പോള്‍ ചര്‍ച്ചയായി മാറുകയാണ്.

മുന്‍ നായകന്‍ വിരാട് കോലി ഡഗ്ഗൗട്ടില്‍ നിരാശനായി ഒറ്റയ്ക്ക് ഇരിക്കുന്നത് ഈ വീഡിയോയില്‍ കാണാം. ബാംഗ്ലൂര്‍ ടീമിലെ താരങ്ങളെല്ലാം തന്നെ നിരാശരാണെന്ന് അവരുടെ മുഖത്തുണ്ട്. പരാജയത്തിന്റെ നിരാശ വിരാട് കോഹ്ലിയുടെ മുഖത്തു നിന്നും വായിച്ചെടുക്കാം.

പിന്നാലെ വീഡിയോയില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ആര്‍സിബി ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളെ കാണുന്നതും ആശ്വസിപ്പിക്കുന്നതും കാണിക്കുന്നുണ്ട്. താരങ്ങള്‍ക്കിടയിലെ പരസ്പര ബഹുമാനവും സ്നേഹവുമെല്ലാം വ്യക്തമാക്കുന്നതാണ് മത്സര ശേഷമുള്ള രംഗങ്ങള്‍. രാജസ്ഥാന്റേയും ബാംഗ്ലൂരിന്റേയും താരങ്ങള്‍ ഒരുമിച്ചിരുന്ന് സംസാരിക്കുന്നതും മറ്റും വീഡിയോയിലുണ്ട്.