അമേരിക്കയിൽ ലയണൽ മെസി തന്നെ ഒന്നാമൻ, ഇത് അപ്രതീക്ഷിതനേട്ടം

കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിനു മുൻപേ പിഎസ്‌ജി കരാർ അവസാനിച്ച ലയണൽ മെസി യൂറോപ്പ് വിട്ടു അമേരിക്കൻ ലീഗിലേക്ക് ചേക്കേറിയത് ആരാധകർക്ക് അവിശ്വസനീയമായ സംഭവമായിരുന്നു. ലോകകപ്പിൽ ഗംഭീര പ്രകടനം നടത്തി ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴാണ് യൂറോപ്പിലെ കരിയർ അവസാനിപ്പിക്കാനുള്ള തീരുമാനം ലയണൽ മെസി എടുത്തത്.

ലോകകപ്പിന് പിന്നാലെയാണ് ലയണൽ മെസി ഇന്റർ മിയാമിയിൽ എത്തിയത് എന്നതിനാൽ താരത്തിനു ലഭിച്ച സ്വീകരണം വളരെ മികച്ചതായിരുന്നു. അമേരിക്കൻ ലീഗിനും ഇന്റർ മിയാമിക്കും അത് ഒരുപാട് പ്രസിദ്ധി നേടിക്കൊടുത്തു. ഇന്റർ മിയാമിക്ക് ആദ്യത്തെ കിരീടവും മെസി വന്നതിനു ശേഷം സ്വന്തമായി. നിരവധി സെലിബ്രിറ്റികളാണ് മെസിയുടെ മത്സരം കാണാനെത്തുന്നത്.

കഴിഞ്ഞ ദിവസം ഒരു പോളിങ്ങിന്റെ ഫലം പുറത്തു വന്നപ്പോൾ അമേരിക്കയിൽ ഏറ്റവുമധികം പോപ്പുലറായ കായികതാരങ്ങളിൽ ലയണൽ മെസിയാണ് ഒന്നാം സ്ഥാനത്തുള്ളത്. അമേരിക്കയിലെത്തി ഒരു സീസൺ പോലും മുഴുവൻ കളിക്കാതെയാണ് ഈ നേട്ടം മെസി സ്വന്തമാക്കിയത്. അമേരിക്കയിലെ നിരവധി പ്രസിദ്ധരായ കായികതാരങ്ങൾ മെസിക്ക് പിന്നിലാവുകയും ചെയ്‌തു.

ലയണൽ മെസിയുടെ ഈ നേട്ടം ചെറുതല്ല. അമേരിക്കയിൽ ഫുട്ബോളിനേക്കാൾ പ്രസിദ്ധിയുള്ള നിരവധി കായിക ഇനങ്ങളുണ്ട്. ഇതിലെ പ്രധാന താരങ്ങളെ മറികടന്നാണ് ലയണൽ മെസി ഒന്നാം സ്ഥാനത്ത് വന്നിരിക്കുന്നത്. ഇത് താരത്തിന്റെ മികവും ജനങ്ങൾക്കിടയിൽ സ്വീകാര്യതയും എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.

You Might Also Like