ഇന്നലെകളിലും ,ഇന്നും , അവനോളം ഹൃദയം കവര്‍ന്നവരില്ല, നാളെ ഇനി മറ്റൊരാള്‍ ഉണ്ടാവുകയുമില്ല

പ്രണവ് തെക്കേടത്ത്

കുട്ടിക്കാലത്തെ ചില ഇഷ്ടങ്ങളൊക്കെ കാലത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടമാവുന്നുണ്ട് , ചിലതൊക്കെ സൗകര്യപൂര്‍വം മറവിക്ക് വിട്ടുനല്‍കുന്നുണ്ട്….

പക്ഷെ ഏക്കാലത്തെയും ഇഷ്ടങ്ങളുടെ മുന്‍നിരയില്‍ അദ്ദേഹമിങ്ങനെ നിറഞ്ഞു നില്‍ക്കുകയാണ്…

മറവിക്കോ കാലത്തിനോ വിട്ടുനല്‍കാതെ ഇന്നും നെഞ്ചോട് ചേര്‍ക്കുകയാണ് ..

ഇന്നലെകളിലും ,ഇന്നും ,സച്ചിനോളം ഹൃദയം കവര്‍ന്നവരില്ല ……

നാളെ ഇനി മറ്റൊരാള്‍ ഉണ്ടാവുകയുമില്ല …….

ബാസില്‍ ജയിംസ്

കാലചക്രത്തെ പിന്നിലേക്ക് തിരിക്കാന്‍ കെല്‍പ്പുള്ള അതിസുന്ദര ബാറ്റിംഗിന്റെ അപ്പോസ്തലന്‍!.

വിരമിച്ചു വര്‍ഷങ്ങള്‍ക്ക് ശേഷവും ഷോട്ടുകളുടെ സൗന്ദര്യം ലവലേശം ചോര്‍ന്നിട്ടില്ല എന്ന് മാത്രമല്ല, ഇന്നും നമ്മളില്‍ ആനന്ദം ജനിപ്പിക്കുവാന്‍ സാധിക്കുന്നു എന്നത് അയാള്‍ നമ്മളുടെ ഹൃദയത്തില്‍ എത്രത്തോളം ഉറച്ചിരിക്കുന്നു എന്നതിന് തെളിവാണ്.

ഗ്രേറ്റസ്റ്റ് ക്രിക്കറ്റ്ര്‍ ഓഫ് ഓള്‍ ടൈം, സച്ചിന്‍ രമേശ് ടെന്‍ഡുല്‍കര്‍

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

 

 

You Might Also Like