സച്ചിന്‍ സെഞ്ച്വറി അടിച്ചാല്‍ ഇന്ത്യ തോല്‍ക്കുമോ?, സത്യാവസ്ഥ എന്ത്

ഷിയാസ് അഹമ്മദ് സ്വാദിഖലി

സച്ചിന്‍ ഒരു മാച്ച് വിന്നറല്ല എന്ന് പൊതുവെ ഒരു ധാരണയുണ്ട്. ബിഗ് മാച്ചസില്‍ അദ്ദേഹം സമ്മര്‍ദ്ദത്തിനടിപ്പെടാറുണ്ട് അത് കൊണ്ട് തന്നെ സോ കോള്‍ഡ് ബിഗ് സ്റ്റേജുകളില്‍ അദ്ദേഹം മോശമാണ് എന്നും ഒരുപാട് കേട്ടിട്ടുണ്ട്. ഇതിലെ സത്യാവസ്ഥ എത്രത്തോളമാണെന്ന് പരിശോധിക്കാം.

അതിനായി നമുക്ക് ഏകദിന നോക്ക് ഔട്ട് മല്‌സരങ്ങളിലെ സ്റ്റാറ്റ്‌സ് ഒന്ന് നോക്കാം. 52 നോക്ക് ഔട്ട് മത്സരങ്ങളില്‍ സച്ചിന്‍ 51 ഇന്നിങ്‌സിലും ബാറ്റ് ചെയ്തു. 52.84 ശരാശരിയില്‍ സച്ചിന്‍ നേടിയത് 2431 റണ്‍സ് ആണ്. സ്ട്രൈക്ക് റേറ്റ് 85.65. അതില്‍ 7 സെഞ്ചുറികളും 14 ഹാഫ് സെഞ്ചുറികളും ഉള്‍പ്പെടുന്നു.

വരട്ടെ സച്ചിനെ അങ്ങനെ വിടാന്‍ പാടില്ല. ഇന്ത്യ ജയിച്ച മത്സരങ്ങള്‍ നോക്കാം. 27 മത്സരങ്ങളില്‍ നിന്ന് 76.60 ശരാശരിയില്‍ 1762 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 92.49. നോക്ക് ഔട്ട് മത്സരങ്ങളില്‍ സച്ചിന്‍ അടിച്ചത് 7 സെഞ്ചുറി ഇതില്‍ എല്ലാം ഇന്ത്യ ജയിച്ചു.

14 ഹാഫ് സെഞ്ചുറി നേടിയതില്‍ 8 എണ്ണവും ഇന്ത്യ ജയിച്ച കളികളിലാണ്. അതായത് കണക്കുകള്‍ പ്രകാരം നോക്ക് ഔട്ട് മല്‌സരങ്ങളില്‍ സച്ചിനെ വെല്ലാന്‍ വേറൊരു ഇന്ത്യന്‍ പ്ലെയര്‍ ഇല്ലെന്ന്.

വിവരങ്ങള്‍ക്ക് കടപ്പാട്. ESPNcricinfo

കടപ്പാട് : സ്പോട്സ് പാരഡൈസോ ക്ലബ്

You Might Also Like