ഒടുവില്‍ ശ്രീയോട് മിണ്ടി സച്ചിന്‍, വൈറലായി ശ്രീയുടെ വാക്കുകള്‍

Image 3
CricketTeam India

നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളി താരം ശ്രീശാന്തിനോട് സംസാരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ജന്മദിനാശംസ നേര്‍ന്ന ശ്രീശാന്തിന് സച്ചിന്‍ നന്ദി പറയുകയായിരുന്നു. ഐപിഎല്‍ കോഴ വിവാദത്തിന് ശേഷം ശ്രീശാന്തിനോട് ഇന്ത്യന്‍ താരങ്ങളാരും മിണ്ടാറില്ല. ഇതാദ്യമായാണ് സച്ചിന്‍ ശ്രീയുടെ ആശംസകള്‍ക്ക് പരസ്യമായി പ്രതികരിക്കുന്നത്.

ഇതിന് മറുപടിയായി ശ്രീപറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലാണ്. അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഒരിക്കല്‍ ഇന്ത്യക്ക് വേണ്ടി കളിക്കുമെന്നാണ് ശ്രീശാന്ത് സച്ചിനോട് പറഞ്ഞത്. വളരെ മികച്ച ബൗളിങ് ആക്ഷനും, മികച്ച താളവുമുണ്ട് അര്‍ജുനെന്നും ശ്രീശാന്ത് പറഞ്ഞു.

അഭ്യന്തര ക്രിക്കറ്റില്‍ പലപ്പോഴും അര്‍ജുന്‍ വാര്‍ത്തകളില്‍ നിറഞ്ഞു കഴിഞ്ഞു. എന്നാല്‍ ഇന്ത്യന്‍ എ ടീമിലേക്ക് അര്‍ജുന്റെ വരവ് എങ്ങനെയാവുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

പേസ് ബൗളിങ്ങിന് പുറമെ കൂറ്റന്‍ ഷോട്ടുകള്‍ പറത്താനുള്ള അര്‍ജുന്റെ കഴിവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാണ്. നെറ്റ്സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായും വിദേശ ടീമിനായും പന്തെറിയാന്‍ അര്‍ജുന്‍ എത്താറുണ്ട്. രവി ശാസ്ത്രി ഉള്‍പ്പെടെയുള്ളവര്‍ അര്‍ജുന്റെ ബൗളിങ് നിരീക്ഷിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.