സൂപ്പര്‍ താരങ്ങളെ പുറത്താക്കി, മലയാളി താരത്തിന് കോളടിച്ചു, ബംഗളൂരുവിന്റെ നീക്കം ഇങ്ങനെ

Image 3
CricketIPL

ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തുന്നതും വിട്ടയച്ചതുമായ താരങ്ങളുടെ പട്ടിക റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പുറത്തുവിട്ടു. കഴിഞ്ഞ സീസണിലെ കണ്ടെത്തലായ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ഉള്‍പ്പെടെ പുതിയ സീസണിലേക്ക് 12 താരങ്ങളെയാണ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയിരിക്കുന്നത്.

നായകന്‍ വിരാട് കോഹ്ലി, വിക്കറ്റ് കീപ്പര്‍ എബി ഡിവില്ലേഴ്സ് എന്നിവര്‍ പതിവുപോലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഭാഗമായി തുടരും. സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിനെയും ആര്‍സിബി കൈവിട്ടിട്ടില്ല.

c

പടിക്കലെ കൂടാതെ വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്നി, ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപ, ഷഹബാസ് അഹമ്മദ്, ജോഷ് ഫിലിപ്പ്, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, പവന്‍ ദേശ്പാണ്ഡെ എന്നിവരെയും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നിലനിര്‍ത്തിയിട്ടുണ്ട്.

എന്നാല്‍ ഓസീസ് സൂപ്പര്‍ താരം ആരോണ്‍ ഫിഞ്ച്, ഡെയ്ല്‍ സ്റ്റെയ്ന്‍, ക്രിസ് മോറിസ്, ഇസുരു ഉഡാന, മോയിന്‍ അലി എന്നീ വിദേശ താരങ്ങളെ പുറത്താക്കി. കൂടാതെ ശിവം ദൂബെയെയും ഉമേഷ് യാദവിനെയും ബാംഗ്ലൂര്‍ വേണ്ടെന്നുവെച്ചിട്ടുണ്ട്. ഗുര്‍കീറത്ത് സിങ് മന്‍, പവന്‍ നേഗി, പവന്‍ ദേശ്പാണ്ഡെ എന്നിവരും ആര്‍സിബി സ്‌ക്വാഡില്‍ നിന്ന് ലേലപ്പട്ടികയിലെത്തും.