തുറന്നടിച്ച് രോഹിത്ത്, ബിസിസിഐയും ടീം ഇന്ത്യയും പ്രതിരോധത്തില്‍

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുളള ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ താന്‍ പൂര്‍ണ്ണ ഫിറ്റാണെന്ന് വെളിപ്പെടുത്തി രോഹിത്ത് ശര്‍മ്മ. ഹൈദദരാബാദിനോട് 10 വിക്കറ്റിന് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് രോഹിത്ത് തന്റെ പരിക്കിനെ കുറിച്ച് മനസ്സ് തുറന്നത്.

‘തിരിച്ചുവരാന്‍ സാധിച്ചതില്‍ വളരെ സന്തോഷം. മുന്നോട്ട് പോസിറ്റീവായാണ് കാണുന്നത്. കുറച്ച് മത്സരം കൂടി ഇവിടെ കളിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. എന്താണ് സംഭവിക്കുകയെന്ന് നമുക്ക് കാണാം. എന്റെ പരിക്ക് പൂര്‍ണമായും ഭേദമായി’-രോഹിത് ശര്‍മ പറഞ്ഞു.

ഇതോടെ രോഹിത്തിനെ ഒഴിവാക്കിയ ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റിയും ബിസിസിഐയും പ്രതിരോധത്തിലായിരിക്കുകയാണ്. രോഹിത്ത് ഐപിഎല്‍ പ്ലേ ഓഫ് കൂടി കളിക്കുകയാണെങ്കില്‍ ഓസീസ് പര്യടനത്തിലുളള ഇന്ത്യന്‍ ടീമില്‍ രോഹിത്തിനെ ഉള്‍പ്പെടുത്താതെ വേറെ വഴി ഇവര്‍ത്ത് മുന്നിലില്ല.

നേരത്തെ പരിക്കിനോടൊപ്പം ഫിറ്റ്നസും ചൂണ്ടിക്കാട്ടിയാണ് രോഹിതിനെ ഇന്ത്യന്‍ ടീം അധികൃതര്‍ തഴഞ്ഞത്. എന്നാല്‍ പൂര്‍ണ്ണമായും രോഹിതിനെ ഒഴിവാക്കിയതല്ലെന്നും അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണെന്നും കായിക ക്ഷമത വീണ്ടെടുത്താല്‍ സെലക്ടര്‍മാര്‍ രോഹിതിനെ തീര്‍ച്ചയായും പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു.

അതെസമയം തിരിച്ചുവരവ് മത്സരത്തില്‍ രോഹിത്തിന് തിളങ്ങാനായില്ല. ഓപ്പണറായെത്തിയ രോഹിത് ഏഴ് പന്തില്‍ നാല് റണ്‍സുമായി മടങ്ങിയത്.

You Might Also Like