ടീം ഇന്ത്യയ്ക്ക് വലിയൊരു ഭീഷണി രോഹിത്ത്-ഗില്‍ സഖ്യം ഒഴിവാക്കി കൊടുക്കുന്നുണ്ട്, ബലാബലം

Image 3
CricketTeam India

പ്രണവ് തെക്കേടത്ത്

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ സെഷന്‍ പിന്നിടുമ്പോള്‍ ഇന്ത്യ 69/2

എല്ലാ അര്‍ത്ഥത്തിലും ടോസ് നേടി ബൗളിങ്ങ് തിരഞ്ഞെടുക്കാന്‍ അനുകൂലമായ സാഹചര്യത്തില്‍ വില്യംസണ്‍ സ്വന്തമാക്കുന്ന വിലപ്പെട്ട ടോസ് ,ഇന്റര്‍നാഷനല്‍ ക്രിക്കറ്റിലെ തന്നെ അനുഭവ സമ്പന്നരായ രണ്ടു സ്വിങ് ബോളേഴ്‌സിനെ അതിജീവിക്കുന്നതിലുപരി അവരില്‍ നിന്ന് വന്ന മോശ ബോളുകളെ ബൗണ്ടറിയിലേക്ക് പായിച്ചു പോസിറ്റീവ് മനോഭാവത്തോടെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ച രോഹിത് ഗില്‍ സഖ്യം ….

വിക്കറ്റുകള്‍ നഷ്ടമാവാത്ത ആദ്യ മണിക്കൂറിന് ശേഷം ജെയ്മിസന്റെ ഔട്ട് സൈഡ് ഓഫ് സ്റ്റമ്പില്‍ വരുന്ന നിരുപദ്രവകാരിയായ ബോളിന് ഇരുമനസ്സോടെ രോഹിത് ബാറ്റ് വെയ്ക്കുമ്പോള്‍ ബ്രേക്ക് ത്രൂ സ്വന്തമാക്കുന്ന കിവികള്‍ ,വൈകാതെ ഗില്ലിനെ കീപ്പറുടെ കയ്യിലെത്തിക്കുന്ന വാഗ്‌നറിന്റെ ആ ആംഗിള്‍ ഡെലിവറി

വലിയ സ്‌കോറുകള്‍ സ്വന്തമാക്കാതെ ഓപ്പണേഴ്സ് നടന്നകലുമ്പോഴും ന്യൂ ബോള്‍ ത്രെട്ട് അവര്‍ അതിജീവിക്കുന്നുണ്ട് ..

ഒരിക്കലും ബാറ്റസ്മാന്‍മാര്‍ സെറ്റില്‍ ആവാത്ത ഇംഗ്ലീഷ് സാഹചര്യത്തില്‍ ഇനിയുമൊരുപാട് ചോദ്യങ്ങളുമായി കിവീസ് ബോളേഴ്സ് വരാനുള്ളതാണ്

ആദ്യ സെഷനില്‍ 2 വിക്കറ്റുകള്‍ നഷ്ടമാവുമ്പോഴും സാഹചര്യങ്ങള്‍ വച്ചിതൊരു ഈവന്‍ സെഷന്‍ എന്ന് പറയേണ്ടി വരും …

കടപ്പാട്: സ്‌പോട്‌സ് ഡെപ്പോര്‍ട്ട്‌സ്