അടികൊണ്ട് തളര്‍ന്നപ്പോള്‍ രോഹിത്തിനോട് സഹായം ചോദിച്ച് ഹാര്‍ദ്ദിക്ക്, ഓടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍

ഐപിഎല്ലില്‍ അക്ഷരാര്‍ത്ഥത്തില്‍ അടിയുത്സവമാണ് കഴിഞ്ഞു പോയത്. ഐപിഎല്ലിലെ ഏറ്റവും വലിയ സ്‌കോര്‍ പിറന്ന മത്സരത്തില്‍ മുംബൈയ്‌ക്കെതിരെ 278 റണ്‍സാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ പൊരുതിയ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സും എടുത്തു. ഇതോടെ 31 റണ്‍സിന്റെ ജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.

മത്സരത്തില്‍ ആദ്യ പത്ത് ഓവറില്‍ തന്നെ ഹൈദരാബാദ് 148 റണ്‍സ് നേടിയത്. അതും ഐപിഎല്‍ റെക്കോര്‍ഡാണ്. ഇത്രയും ഉയര്‍ന്ന സ്‌കോര്‍ ആദ്യ പത്ത് ഓവറില്‍ ഇതുവരെ വന്നിട്ടില്ലായിരുന്നു. ഇതിനിടെ അടികൊണ്ട് വലഞ്ഞ് ഉത്തരമില്ലാതെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ സഹായം തേടേണ്ടി വന്നു.

രോഹിത് ആദ്യം ചെയ്തത് ഹാര്‍ക്കിനെ ബൗണ്ടറി ലൈനിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഹാര്‍ദിക്, രോഹിത്തിനെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. അന്ന് ചെയ്തതിന് പകരമാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. പി്‌ന്നെ ഹാര്‍ദ്ദിക്കിനോട് രോഹിത്ത് ക്രിയാത്മകമായ ചില നിര്‍ദേശങ്ങളും പങ്കുവെക്കുന്നുണ്ട്. അപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു.

ട്രാവിസ് ഹെഡ് (24 പന്തില്‍ 62), അഭിഷേക് ശര്‍മ (23 പന്തില്‍ 63), ഹെന്റിച്ച് ക്ാസന്‍ (34 പന്തില്‍ 80), എയ്ഡന്‍ മാര്‍ക്രം (28 പന്തില്‍ 42) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് ഹൈദരാബാദിന് നഷ്ടമായത്. മുംബൈ നിരയില്‍ പന്തെറിഞ്ഞവരെല്ലാം അടിമേടിച്ചു. തമ്മില്‍ ഭേദം ജസ്പ്രിത് ബുമ്ര മാത്രം. ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറില്‍ 46 റണ്‍സ് വിട്ടുകൊടുത്തു. ഒരു വിക്കറ്റാണ് വീഴ്ത്തിയത്.

 

You Might Also Like