സഞ്ജു ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്, മലയാളി ആരാധകനെ ചേര്‍ത്ത് പിടിച്ച് രോഹിത്ത്

ഏഷ്യാ കപ്പ് ടൂര്‍ണമെന്റിനായി ദുബൈയില്‍ കൈമെയ് മറന്നുളള പിശീലനത്തിലാണ് ടീം ഇന്ത്യ. അതിനിടെ സംഭവിച്ച ഒരു രസകരമായ സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ മലയാളി ക്രിക്കറ്റ് ആരാധകരോടു സംസാരിക്കുന്ന വിഡിയോ ആണ് പുറത്തായത്.

മൈതാനത്തു പരിശീലനത്തിനിടെയാണ് രോഹിത് മലയാളി ക്രിക്കറ്റ് ആരാധകരോടു സംസാരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളുടെ പരിശീലനം കാണാനെത്തിയ ആളോട് ‘ആര്‍ യു ചേട്ടാ?’ എന്നാണു രോഹിത് ശര്‍മ പെട്ടെന്ന് ചോദിക്കുന്നത്.

ഇതോടെ സഞ്ജു ബാബ, സഞ്ജു ബാബ എന്നായി ആരാധകരുടെ മറുപടി. ‘സഞ്ജു ബാബ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്, നിങ്ങള്‍ക്കറിയാമോ? എന്നാണ് രോഹിത് ശര്‍മ ആരാധകനോടു പറയുന്നത്.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണു സാധിച്ചിരുന്നില്ല. ദുബൈയില്‍ നിരവധി മലയാളികള്‍ ടീം ഇന്ത്യയുടെ പരിശീലനം കാണാനെത്തുന്നുണ്ട്. ഇവര്‍ക്കെല്ലാം അറിയേണ്ടത് സഞ്ജുവിനെ കുറിച്ചാണ് എന്നതാണ് ഏറ്റവും രസകരം.

ഞായറാഴ്ച പാക്കിസ്ഥാനെതിരെയാണ് ഏഷ്യ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ഹോങ്കോങ്ങിനെതിരെയും ഇന്ത്യയ്ക്കു കളിയുണ്ട്.

 

You Might Also Like