അവനിലെ കനലെരിയുന്നില്ല, വിജയ് ഹസാരെയില്‍ കേരളത്തിനായി സംഭവിക്കുന്ന അത്ഭുതം

സനല്‍കുമാര്‍ പത്മനാഭന്‍

ഓര്‍മകളില്‍ ഇന്നുമുണ്ട് ആത്മാഭിമാനത്തിനു പൊന്‍തിളക്കം നല്‍കുന്ന ഒരു ഓറഞ്ച് ക്യാപ്പ് നേടിയെടുക്കാനുള്ള ഒരു ഫൈനല്‍ ലാപ്പ് ഓട്ടമത്സരം

മത്സരിക്കാന്‍ കൂടെ ഓടിയ വാര്‍ണര്‍ , ഡിവില്ലിയേഴ്‌സ് , മക്കുല്ലം , ദ്വേയ്ന്‍ സ്മിത്ത് , മാക്‌സ്വെല് , ഡുമിനി തുടങ്ങിയ വന്‍ പേരുകളോട് പൊരുതി 660 റണ്‍സുമായി 2014 ഐ പി എല്ലിലെ ടോപ് സ്‌കോറെര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് ഓടി നേടിയത് റോബിന്‍ ഉത്തപ്പ എന്ന പാതി മലയാളി ആയിരുന്നു.

7 വര്‍ഷങ്ങള്‍ക്ക് ശേഷവും , ഈ 36 ആം വയസിലും അയാള്‍ പിന്നെയും ഉണ്ട് ടോപ് സ്‌കോറെര്‍ക്കുള്ള മറ്റൊരു ഓട്ട മത്സരത്തില്‍ !

പങ്കെടുക്കുന്ന ടൂര്‍ണമെന്റുകളുടെ പേരുകളും ജേഴ്‌സിയുടെ നിറവും മാത്രമേ മാറുന്നുള്ളു…

റോബിന്‍ ഇന്നും പഴയ റോബിന്‍ തന്നെ . വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് വേണ്ടി ഇന്ന് വീണ്ടും സെഞ്ചുറി !

3 മത്സരങ്ങളില്‍ നിന്നും 288 റണ്‍സോടെ ടോപ് സ്‌കോറെര്‍ പട്ടത്തിനായുള്ള പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്തു…..

കം ഓണ്‍ റോബിന്‍…..

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like