സഞ്ജുവിന്റെ ചരിത്ര റെക്കോര്‍ഡും തകര്‍ത്ത് പരാഗ്, ആശാനും പണികൊടുത്ത് ശിഷ്യന്‍

ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചതിന് പിന്നാലെ തകര്‍പ്പന്‍ റെക്കോര്‍ഡും സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ് യുവതാരം റിയാഗ് പരാഗ്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ പേരിലുളള റെക്കോര്‍ഡാണ് പരാഗ് തകര്‍ത്തത്.

ഡല്‍ഹിയ്‌ക്കെതിരെ ഐപിഎല്‍ മത്സരത്തിനിറങ്ങുമ്പോള്‍ റിയാഗ് പരാഗ് ടി20യിലെ തന്റെ 100ാം മത്സരത്തിനാണ് കളത്തിലിറങ്ങുന്നത് എന്ന പ്രത്യേകതയുണ്ടായിരുന്നു. ഇതോടെ ടി20 ചരിത്രത്തില്‍ 100 മത്സരം പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററായി 22കാരനായ റിയാന്‍ പരാഗ് മാറി. സാക്ഷാല്‍ സഞ്ജു സാംസണിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്.

റിയാന്‍ പരാഗ് 100 ടി20 മത്സരങ്ങള്‍ കളിക്കുമ്പോള്‍ 22 വയസ്സും 139 ദിവസവുമായിരുന്നു പ്രായം. സഞ്ജുവാകട്ടെ 22 വയസ്സും 157 ദിവസവും ഉളളപ്പോഴാണ് 100 ടി20 മത്സരങ്ങള്‍ കളിച്ചത്.

ഐപിഎല്ലില്‍ 56 മത്സരങ്ങള്‍ കളിച്ചിട്ടുളള പരാഗിന്റെ മൂന്നാമത്തെ മാത്രം അര്‍ധ സെഞ്ച്വറിയാണ് ഇന്നലെ പിറന്നത്. 17 ആയിരുന്നു ഐപിഎല്ലില്‍ പരാഗിന്റെ ശരാശരി. ബാക്കി മത്സരങ്ങള്‍ അഭ്യന്തര ക്രിക്കറ്റില്‍ അസമിനായാണ് പരാഗ് കളിച്ചത്.

Youngest Indian to play 100 T20 matches:

  • 22y 139d – RIYAN PARAG (100th match today)
  •  22y 157d – Sanju Samson 22y 181d 
  • Washington Sundar 22y 273d 
  • Ishan Kishan 22y 361d 
  • Rishabh Pant

മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയശില്‍പി ആയതും റിയാഗ് പരാഗ് ആയിരുന്നു. ബാറ്റിംഗില്‍ തകര്‍ന്ന് കൊണ്ടിരുന്ന രാജസ്ഥാനെ 45 പന്തില്‍ ഏഴ് ഫോറും ആറ് സിക്‌സും സഹിതം പുറത്താകാതെ 84 റണ്‍സ് നേടി 185 റണ്‍സെടുന്ന പൊരുതാവുന്ന സ്‌കോറിലെത്തിക്കുകയായിരുന്നു. മത്സരത്തില്‍ 12 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് ജയിച്ചത്.

You Might Also Like