എനിക്ക് തെറ്റുപറ്റി, ക്ഷമിക്കൂ, പന്തല്ല സഞ്ജുവാണ് ലോകകപ്പ് കളിക്കേണ്ടത്, തുറന്നടിച്ച് മുഹമ്മജ് കൈഫ്

ടി20 ലോകകപ്പിനു വേണ്ടി താന്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി വിക്കറ്റ് കീപ്പറും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണിനെ ഒഴിവാക്കിയതില്‍ മാപ്പ് ചോദിച്ച് ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. നേരത്തെ ദിവസങ്ങള്‍ക്കു മുമ്പ് കൈഫ് ലോകകപ്പ് തിരഞ്ഞെടുത്ത ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. റിഷഭ് പന്തിനെ മാത്രമാണ് 15 അംഗ സംഘത്തില്‍ വിക്കറ്റ് കീപ്പറായി അദ്ദേഹം ഉള്‍പ്പെടുത്തിയത്. ഇതു തനിക്കു പറ്റിയ വലിയൊരു അമളിയാണെന്നാണ് കൈഫ് തുറന്നു സമ്മതിച്ചത്.

‘എനിക്കു തെറ്റുപറ്റി. ടി20 ലോകകപ്പിനുള്ള സ്‌ക്വാഡില്‍ നിന്നും സഞ്ജു സാംസണിനെപ്പോലെയൊരു താരത്തെ എങ്ങനെയാണ് എനിക്കു ഒഴിവാക്കാന്‍ സാധിക്കുക. അതു എന്റെ വലിയ പിഴവ് തന്നെയായിരുന്നു, അതു പാടില്ലായിരുന്നു. ടി20 ലോകകപ്പില്‍ എന്റെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പര്‍ ഇപ്പോള്‍ സഞ്ജുവാണ്’ കൈഫ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്റ്സുമായുള്ള കളിയില്‍ ക്യാപ്റ്റന്റെ ഇന്നിങ്സ് കെട്ടഴിച്ച സഞ്ജു അപരാജിത ഫിഫ്റ്റിയോടെ റോയല്‍സിന്റെ ഹീറോയായി മാറിയിരുന്നു. 33 ബോളുകളില്‍ നിന്നും 71 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഏഴു ഫോറുകളും നാലു സിക്സറുകളും ഇതിലുള്‍പ്പെടുന്നു. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സഞ്ജുവിനെ തേടിയെത്തി. ഇതോടെയാണ് സ്റ്റാര്‍ സ്പോര്‍ട്സില്‍ സംസാരിക്കവെ തനിക്കു തെറ്റുപറ്റിയതായി കൈഫ് തുറന്നു സമ്മതിച്ചത്.

എനിക്കു തെറ്റുപറ്റി. ടി20 ലോകകപ്പിനുള്ള സ്‌ക്വാഡില്‍ നിന്നും സഞ്ജു സാംസണിനെപ്പോലെയൊരു താരത്തെ എങ്ങനെയാണ് എനിക്കു ഒഴിവാക്കാന്‍ സാധിക്കുക. അതു എന്റെ വലിയ പിഴവ് തന്നെയായിരുന്നു, അതു പാടില്ലായിരുന്നു. ടി20 ലോകകപ്പില്‍ എന്റെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പര്‍ ഇപ്പോള്‍ സഞ്ജുവാണെന്നും കൈഫ് വ്യക്തമാക്കി.


ഐപിഎല്ലിലെ പ്രകടനം വിലയിരുത്തുമ്പോള്‍ സഞ്ജു തന്നെയാണ് ലോകകപ്പില്‍ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി വരേണ്ടതെന്ന് തുറന്ന് പറയാം. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 77 എന്ന കിടിലന്‍ ശരാശരിയില്‍ 161.08 സ്ട്രൈക്ക് റേറ്റില്‍ 385 റണ്‍സ് സഞ്ജു അടിച്ചെടുത്തു കഴിഞ്ഞു. നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.

ടൂര്‍ണമെന്റില്‍ ഇത്തവണ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്ള താരവും അദ്ദേഹമാണ്. മാത്രമല്ല 2013ലെ അരങ്ങേറ്റ സീസണ്‍ മുതല്‍ ഇതുവരെയുള്ള പ്രകടനമെടുത്താല്‍ സഞ്ജു ഒരു സീസണില്‍ നാലു ഫിഫ്റ്റികള്‍ നേടിയതും ഇതാദ്യമായിട്ടാണ്.

You Might Also Like