ധോണി കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവും വലിയ ക്യാപ്റ്റന്‍ സഞ്ജുവാകും, വമ്പന്‍ പ്രവചനവുമായി ഇന്ത്യന്‍ താരം

മലയാി താരം സഞ്ജു സാംസണെ കുറിച്ച് വമ്പന്‍ പ്രവചനവുമായ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ധോണി കഴിഞ്ഞാല്‍ ഇന്ത്യയുടെ ഒരു വലിയ ക്യാപ്റ്റനായി മാറാന്‍ പോകുന്നത് സഞ്ജു സാംസണ്‍ ആണെന്നാണ് ഹര്‍ഭജന്‍ സിംഗ് പ്രവചിക്കുന്നത്.

സഞ്ജു ഇന്ത്യന്‍ ടീമില്‍ ഉറപ്പായും ഉണ്ടാവണമെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഇപ്പോഴുള്ള വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവും നന്നായി കളിക്കുന്നത് സഞ്ജുവാണെന്നും അതുകൊണ്ടുതന്നെ സഞ്ജു ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ആകണമെന്നും അദ്ദേഹം പറഞ്ഞു.

‘സഞ്ജുവിന്റെ ക്യാപ്റ്റന്‍സി താന്‍ അവസാന വര്‍ഷങ്ങളില്‍ നിരീക്ഷിക്കുന്നുണ്ട്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സി വളരെ മികച്ചതാണ്. ധോണിക്ക് ശേഷം ഇന്ത്യക്ക് ഒരു മികച്ച ക്യാപ്റ്റനെ ലഭിക്കുന്നത് സഞ്ജുവിലൂടെ ആകും. സഞ്ജുവിനെ ഒരു ക്യാപ്റ്റന്‍ ആയി ഇന്ത്യ വളര്‍ത്തിയെടുക്കണം’ ഹര്‍ഭജന്‍ പറഞ്ഞു.

നേരത്തേയും സഞ്ജു സാംസണിനെ ഹര്‍ഭജന്‍ സിംഗ് പ്രശംസ കൊണ്ട് മൂടിയിരുന്നു. രോഹിത് ശേഷം സഞ്ജു ഇന്ത്യയുടെ ക്യാപ്റ്റന്‍ ആക്കണമെന്നാണ് ഹര്‍ഭജന്‍ അന്ന് പറഞ്ഞത്. സഞ്ജുവിന് സ്പിന്നിനെയും പേസിനെയും ഒരുപോലെ കളിക്കാനാകും. വെസ്റ്റിന്‍ഡീസിലെയും അമേരിക്കയിലെയും പിച്ചുകള്‍ ഡബിള്‍ പേസിഡ് ആണ്. അവിടെ സഞ്ജുവിന്റെ സാന്നിധ്യം ഇന്ത്യക്ക് കരുത്താകും. ഹര്‍ഭജന്‍ പറഞ്ഞു.

മുന്‍ ഇന്ത്യന്‍ താരം നവജോത് സിദ്ധുവും സഞ്ജു ഇന്ത്യന്‍ ടീമില്‍ ഉണ്ടാകണം എന്ന് പറഞ്ഞു. സിദ്ദുവും ഹര്‍ഭജനും ചേര്‍ന്നുള്ള ചര്‍ച്ചയിലായിരുന്നു സഞ്ജുവിന് വേണ്ടി ഇരുവരും വാദിച്ചത്. ഇന്നലെ സഞ്ജു സാംസണ്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിനെതിരെ പുറത്താകാതെ 73 റണ്‍സുമായി ടീമിനെ വിജയിപ്പിച്ചിരുന്നു.

You Might Also Like