കളി ജയിപ്പിച്ചു, ഉടന്‍ ശാസ്ത്രിയ്ക്ക് സര്‍പ്രൈസ് ഗിഫ്റ്റുമായി പന്ത്

ഏകദിനത്തിലെ കന്നി സെഞ്ച്വറി തന്നെ ഇന്ത്യയുടെ പരമ്പര വിജയത്തിന് കാരണമായതിന്റെ ആവേശത്തിലാണ് റിഷഭ് പന്ത്. ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിടുമ്പോള്‍ ക്രീസിലെത്തിയ പന്ത് ഹാര്‍ദ്ദിക്കിനൊപ്പം തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം പുറത്തെടുത്തതോടെ അഞ്ച് വിക്കറ്റിന്റെ ജയവും ഇംഗ്ലണ്ടില്‍ അഭിമാനകരമായ ഒരു പരമ്പരയും ഇന്ത്യയെ തേടിയെത്തി.

മത്സരത്തില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും റിഷഭ് പന്തായിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ പന്ത് ഓടിയെത്തിയത് ഇന്ത്യയുടെ മുന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രിയുടെ ചാരത്തേയ്ക്കായിരുന്നു. രവി ശാസ്ത്രിയ്ക്ക് കൈകൊടുത്ത പന്ത് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരമായി ലഭിച്ച ഷാംപെയ്ന്‍ അദ്ദേഹത്തിന് കൈമാറാനും മറന്നില്ല.

ഇന്ത്യന്‍ ആരാധകര്‍ ഏറെ ഹര്‍ഷാരവത്തോടെയാണ് ശാസ്ത്രിയ്ക്ക് പന്ത് സമ്മാനം കൈമാറുന്ന നിമിശത്തെ സ്വീകരിച്ചത്. സ്റ്റേഡിയത്തിലെത്തിയ കാണികള്‍ക്ക് കാഴ്ച്ച വിരുന്ന് കൂടിയായി മാറി ഈ കാഴ്ച്ച

മത്സരത്തില്‍ 113 പന്തില്‍ പുറത്താകാതെ 125 റണ്‍സാണ് പന്ത് സ്വന്താക്കിയത്. തനിക്കെതിരെ ഉയര്‍ന്ന എല്ലാ വിമര്‍ശനങ്ങളേയും ബാറ്റ് കൊണ്ട് അതിര്‍ത്തി കടത്തുന്നതായി റിഷഭിന്റെ പ്രകടനം. നേരത്തെ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലും പന്ത് സെഞ്ചുറി നേടിയിരുന്നു. ഇതോടെ ഇംഗ്ലണ്ടില്‍ ടെസ്റ്റിലും ഏകദിനത്തിലും സെഞ്ചുറി നേടുന്ന ആദ്യ ഏഷ്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും റിഷഭിന് സ്വന്തമായി.

You Might Also Like