ബയേണിനു കിരീടം നൽകാൻ റഫറി ഒത്തുകളിച്ചോ, ജർമൻ ലീഗിൽ വിവാദക്കൊടുങ്കാറ്റ്

ജർമൻ ലീഗിൽ ബയേൺ മ്യൂണിക്കും ബോഷുമും തമ്മിൽ നടന്ന മത്സരത്തിന് പിന്നാലെ വിവാദം പുകയുന്നു. മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് അനുകൂലമായി ലഭിക്കേണ്ട പെനാൽറ്റി ലഭിക്കാത്തതിനെ തുടർന്നാണ് വിവാദമുണ്ടായത്. ക്ലിയർ പെനാൽറ്റി ആയിട്ടു പോലും റഫറി അതനുവദിക്കാതിരുന്നതും വീഡിയോ റഫറിക്ക് അനുവദിക്കാതിരുന്നതും കാരണം വിജയം നേടേണ്ടിയിരുന്ന ബൊറൂസിയ ഡോർട്ട്മുണ്ട് സമനില വഴങ്ങിയിരുന്നു.

മത്സരത്തിന്റെ അറുപതാം മിനുട്ടിനു ശേഷമാണ് സംഭവം നടന്നത്. ഡോർട്ട്മുണ്ട് മുന്നേറ്റനിര താരം കരിം അദെയാമി ഒരു പാസ് സ്വീകരിക്കാൻ ശ്രമിക്കുന്നതിനിടെ ബൊഷും താരത്തിന്റെ ഫൗളിൽ വീഴുകയായിരുന്നു. എന്നാൽ റഫറി അത് അനുവദിക്കാമോ വീഡിയോ റഫറിയുടെ സഹായം തേടാനോ തയ്യാറായില്ല. ബൊറൂസിയ ഡോർട്ട്മുണ്ട് ബെഞ്ചിൽ നിന്നും ഇതേതുടർന്ന് കനത്ത പ്രതിഷേധം ഉയരുകയും പരിശീലകന് മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്തു.

മത്സരത്തിന് ശേഷം റഫറി തന്നെ തനിക്ക് തെറ്റു പറ്റിയെന്നു വ്യക്തമാക്കി രംഗത്തു വന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഇതുപോലെയൊരു തെറ്റ് വരുത്തിയതിൽ അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്‌തു. ജർമൻ ഫുട്ബോളിലെ റഫയിങ് കമ്മിറ്റിയും അതൊരു ക്ലിയർ പെനാൽറ്റി ആണെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം റഫറിക്കെതിരെ രൂക്ഷമായ വിമർശനമാണ് ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും വന്നത്. ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്റർ ഭീരുവെന്നാണ് റഫറിയെ വിശേഷിപ്പിച്ചത്.

മത്സരത്തിൽ സമനില നേടിയതോടെ ബയേണിന് ലീഗിൽ മുന്നിലെത്താൻ അവസരമുണ്ട്. നിലവിൽ ഡോർട്ട്മുണ്ട് രണ്ടു പോയിന്റ് മുന്നിലാണെങ്കിലും ഒരു മത്സരം കുറവ് കളിച്ച ബയേണിന് അവരെ മറികടക്കാൻ കഴിയും. ലീഗ് ബയേൺ നേടുന്നത് ഒന്നോ രണ്ടോ പോയിന്റിനെ വ്യത്യാസത്തിലാണെങ്കിൽ ഈ സംഭവം വീണ്ടും ചർച്ചയാകും എന്നുറപ്പാണ്. 2012ലാണ് അവസാനമായി ബൊറൂസിയ ഡോർട്ട്മുണ്ട് ലീഗ് ജേതാക്കളാകുന്നത്.

You Might Also Like