സാഡിയോ മാനെ സഹതാരത്തെ ഇടിച്ചത് ചുമ്മാതല്ല, കാരണം പുറത്ത്

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ക്വാർട്ടർ ഫൈനൽ ആദ്യപാദ മത്സരത്തിന് ശേഷം ബയേൺ മ്യൂണിക്ക് താരങ്ങളായ സാഡിയോ മാനെ, ലെറോയ് സാനെ എന്നിവർ തമ്മിൽ ഏറ്റുമുട്ടിയത് വാർത്തകളിൽ ഇടം നേടിയ സംഭവമായിരുന്നു. മത്സരത്തിന്റെ ഇടയിൽ ഉണ്ടായ സംഭവം ഡ്രസിങ് റൂമിലെത്തിയതിനെ തുടർന്നാണ് രണ്ടു താരങ്ങളും തമ്മിൽ പ്രശ്‌നങ്ങൾ ഉടലെടുത്തത്.

മത്സരത്തിനിടയിൽ മാനെയോട് സാനെ കയർത്തിരുന്നു. സാനെ തന്നോട് കയർത്ത സംഭവത്തെക്കുറിച്ച് ഡ്രസിങ് റൂമിൽ എത്തിയതിനു ശേഷം മാനെ പരാതി പറയുകയും അതിനു പിന്നാലെ താരത്തിന്റെ മുഖത്തടിക്കുകയുമായിരുന്നു. ടീമിലെ മറ്റു താരങ്ങൾ എത്തിയിട്ടാണ് രണ്ടു പേരെയും പിടിച്ചു മാറ്റിയത്. സംഭവത്തിൽ മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ സാനെക്ക് പരിക്ക് പറ്റുകയും ചെയ്‌തു.

അതേസമയം നിലവിലെ റിപ്പോർട്ടുകൾ പ്രാകാരം സാനെ ഉപയോഗിച്ച വാക്കാണ് മാനെ പ്രകോപിതനാവാൻ കാരണമായത്. മാനെ പരാതി പറഞ്ഞതിന് ശേഷം സാന്റ് “ബ്ളാക്ക് ഷിറ്റ്” എന്നാണു സെനഗൽ താരത്തെ വിളിച്ചത്. ഇതിൽ നിയന്ത്രണം വിട്ട മാനെ ജർമൻ താരത്തെ ഇടിക്കുകയായിരുന്നു. പുതിയ റിപ്പോർട്ടുകൾ പുറത്തു വന്നതോടെ മാനേക്ക് പിന്തുണ വർധിച്ചിട്ടുണ്ട്.

അതേസമയം സംഭവത്തിൽ രണ്ടു താരങ്ങളും ക്ഷമാപണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ മാനെക്ക് സസ്‌പെൻഷൻ ലഭിച്ചെങ്കിലും അതിൽ കൂടുതൽ നടപടി ഉണ്ടാകാനുള്ള സാധ്യതയില്ല. അടുത്ത ജർമൻ ലീഗ് മത്സരം നഷ്‌ടമാകുന്ന താരത്തിന് അതിനു ശേഷമുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കളിക്കാൻ കഴിഞ്ഞേക്കും. പിഴയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

You Might Also Like